Trending

പ്ലസ് വണ്‍,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ബദല്‍ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി എന്‍സിആര്‍ടി

ന്യൂദല്‍ഹി:പ്ലസ് വണ്‍,പ്ലസ്ടു ക്ലാസുകള്‍ക്കായി ബദല്‍ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക്. എന്‍സിആര്‍ടിസി വികസിപ്പിച്ചെടുത്ത കലണ്ടറാണ് പുറത്തുവിട്ടത്. ഈ കലണ്ടര്‍ അധ്യാപകരെ വിവിധ സാങ്കേതിക ഉപകരണങ്ങള്‍/സോഷ്യല്‍മീഡിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് വീട്ടിലുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ഉതകും വിധത്തിലാണ് തയ്യാറാക്കിയത്. 





ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓഡിയോ ബുക്കുകള്‍,റേഡിയോ പ്രോഗ്രാമുകള്‍,വീഡിയോ പ്രോഗ്രാമുകള്‍ എന്നിവയുടെ ലിങ്കുകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.ഇത് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും മാതാപിതാക്കള്‍ക്കുമൊക്കെ കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് സഹായകരമാകുമെന്നും ഓണ്‍ലൈന്‍ അധ്യാപന-പഠന വിഭവങ്ങള്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നതിനുള്ള നല്ല മാര്‍ഗങ്ങള്‍ കണ്ടെത്താനും സഹായിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 


മറ്റുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി എന്‍സിആര്‍ടി നേരത്തെ കലണ്ടര്‍ പ്രസിദ്ധീകരിച്ചിരുന്നു.എല്ലാ വിഷയങ്ങളും ആഴ്ച തിരിച്ചുള്ള പദ്ധതികളിലൂടെ കലണ്ടറില്‍ റിലീസ് ചെയ്യും.ഈ കലണ്ടര്‍ ഡിടിഎച്ച് ചാനലുകളിലൂടെ പ്രചരിപ്പിക്കുകയും എസ്സിആര്‍ടി, ഡയറക്ടറേറ്റ്‌സ്, വിദ്യാഭ്യാസ ഡയറക്ടറേറ്റ്, എസ്സിആര്‍ടി, കേന്ദ്ര വിദ്യാലയ സംഗാഥന്‍, നവോദയ വിദ്യാലയ സമിതി, സിബിഎസ്ഇ, സ്റ്റേറ്റ് സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡുകള്‍ എന്നിവയുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുകയും ചെയ്യും.

ലോക്ക്ഡൗണില്‍  പോലും രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരവും നിലവാരവുമുള്ള ഉള്ളടക്കം ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
Previous Post Next Post
3/TECH/col-right