Trending

കെ.എം.സി.സിക്ക്:ചാർട്ട് ചെയ്ത വിമാനങ്ങളിൽ ആദ്യത്തേത് കരിപ്പൂരിൽ ലാൻഡ് ചെയ്തു.

റാസൽഖൈമ:യു.എ.ഇയില്‍ കുടുങ്ങിയ മലയാളികള്‍ക്കായി കെഎംസിസി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യത്തേത് കരിപ്പൂരില്‍ ലാൻഡ് ചെയ്തു.ഷാര്‍ജ അഴീക്കോട് മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക വിമാനം ഒരുക്കിയിരുന്നത്.


യു.എ.ഇ പ്രാദേശിക സമയം വൈകിട്ട് 6.30ന് വിമാനം റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം രാത്രി 12 ആണ് കരിപ്പൂരില്‍ ഇറങ്ങിയത്.

ഇന്നലെ വൈകുന്നേരം പുറപ്പെടേണ്ട വിമാനം യാത്ര മുടങ്ങിയത് വൻ പ്രതിഷേധത്തിന് ഇട വെച്ചിരുന്നു മണിക്കൂറുകളോളം പെരു വെയിലത്ത് കാത്ത് നിന്ന യാത്രക്കാരെ വിമാനത്തിന് പറക്കാൻ സാധിക്കാതെ വന്നപ്പോൾ കെഎംസിസി തന്നെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുനു. 

Previous Post Next Post
3/TECH/col-right