കൊടുവള്ളി: മുനിസിപാലിറ്റിയിൽ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് നൽകേണ്ട സ്കോളർഷിപ്പ് ഉടൻ കൊടുത്തു തീർക്കുക,വെട്ടികുറച്ച ഫണ്ട് വർധിപ്പിക്കുക .എന്നീ ആവശ്യം ഉന്നയിച്ചു എൻ എസ് എൽ നടത്തിയ സ്റ്റാറ്റസ് മാർച്ച് ശ്രദ്ധേയമായി .

മുൻസിപ്പാലിറ്റിയിലെ വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാർച്ചിൻറെ ഭാഗമായി പിന്തുണയുമായി മുതിർന്നവരും സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ  വിവിധ മേഖലകളിൽ നിന്നുള്ള വരും എത്തി.


ഉടൻ നടപടികൾ പൂർത്തിയാക്കുകയും അർഹരായവർക്ക് മുൻപുണ്ടായിരുന്ന രീതിയിൽ തന്നെ സ്കോളർഷിപ്പ് ലഭ്യമാക്കുകയും ചെയ്യണം എന്ന് എൻ എസ് എൽ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. 

കൃത്യമായ നടപടികൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടു വരുമെന്നും അറിയിച്ചു.