സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞെങ്കിലും വലിയ ആൾക്കൂട്ടം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആൾക്കൂട്ടം കേന്ദ്രസർക്കാർ നിരോധിക്കുകയാണ്. രാഷ്ട്രീയ സാമൂഹിക ഒത്തുചേരലുകളും ഉത്സവങ്ങളും ആരാധനയുമെല്ലാം ഇതിൽപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശം ലഭിച്ചിട്ടില്ല. അതിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആരാധനാലയങ്ങളിൽ
സാധാരണ നില പുനസ്ഥാപിച്ചാൽ വലിയ ആൾക്കൂട്ടമുണ്ടാകും.
ആൾക്കൂട്ടം രോഗവ്യാപനത്തിന് ഇടയാക്കുമെന്നും സർക്കാർ
നിലപാടിനോട് എല്ലാവരും യോജിച്ചു. ഹിന്ദു, കൃസ്ത്യൻ, മുസ്ലിം
വിഭാഗങ്ങളോട് വെവ്വേറെ ചർച്ച നടത്തി. വിശ്വാസികളുടെ എണ്ണം
പരിമിതപ്പെടുത്താമെന്ന് എല്ലാവരും പറഞ്ഞുവെന്നും
പിണറായി പറഞ്ഞു.
കേന്ദ്ര മാർഗനിർദേശം വന്നാലെ സംസ്ഥാനത്തെ കാര്യം തീരുമാനിക്കൂ. രോഗവ്യാപനം ഒഴിവാക്കാൻ മതനേതാക്കൾ മുന്നോട്ടുവച്ച പ്രായോഗിക നിർദ്ദേശങ്ങൾ കേന്ദ്രത്തിന് മുമ്പാകെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര മാർഗനിർദേശം വന്നാലെ സംസ്ഥാനത്തെ കാര്യം തീരുമാനിക്കൂ. രോഗവ്യാപനം ഒഴിവാക്കാൻ മതനേതാക്കൾ മുന്നോട്ടുവച്ച പ്രായോഗിക നിർദ്ദേശങ്ങൾ കേന്ദ്രത്തിന് മുമ്പാകെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Tags:
KERALA