Trending

മാലിന്യങ്ങളിൽ മുങ്ങി പൂവത്തിങ്ങൽ താഴെ പ്രദേശം

എളേറ്റിൽ തറോൽ റോഡിൽ പൂവത്തിങ്ങൽ  താഴെ പ്രദേശം എളേറ്റിൽ ടൗണിൽ നിന്നും വരുന്ന മാലിന്യങ്ങളാൽ പൊറുതിമുട്ടുന്നു. എളേറ്റിൽ വീണപാറ മുതൽ വരുന്ന മഴവെള്ളം മുഴുവനായും ഒഴുകി പോകുന്നത് തറോൽ ഭാഗത്തേക്കാണ്. മഴവെള്ളത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴുകി അടിയുകയാണ്.ആവശ്യമായ രീതിയിൽ ഡ്രൈനേജ് സൗകര്യം ഇല്ലാത്തതും ഉള്ളവ തന്നെ മണ്ണടിഞ്ഞു മൂടിയതുമാണ് മാലിന്യം സമീപത്തെ പള്ളി പറമ്പിലേക്ക് ഒഴുകാൻ കാരണമാവുന്നത്. 



ഡ്രൈനേജിൽ കൂടെ പോകുന്ന കുടിവെള്ള പൈപ്പുകളിൽ പ്ലാസ്റ്റിക് അടിഞ്ഞ് കൂടുന്നത് വെള്ളം കെട്ടി നിൽക്കാൻ കാരണമാവുന്നു. 
അങ്ങാടി മാലിന്യങ്ങൾക്കൊപ്പം വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും ഒഴുക്കിവിടുന്നതാണ് വൻതോതിൽ മാലിന്യം അടിയാൻ  കാരണമെന്ന് സമീപ വാസികൾ പറയുന്നു. 

പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം പാമ്പേഴ്സ് പോലുള്ള വീട്ടുമാലിന്യങ്ങളും അടിയുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു എന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്തെ ജനങ്ങളുടെ  ആരോഗ്യത്തെ ബാധിക്കുന്ന  ഈ വിഷയത്തിൽ ജനപ്രധിനിതികയുടെയും ആരോഗ്യ പ്രവർത്തകരുടെയും അടിയന്തിര ശ്രദ്ധ പതിയണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. 
 
ഈ വിഷയവുമായി ബന്ധപ്പെട്ട്  എളേറ്റിൽ ഓൺലൈൻ വാർഡ് മെമ്പറുമായി  സംസാരിക്കുകയും പ്രദേശത്തെ മാലിന്യങ്ങൾ നീക്കാനാവശ്യമായ നടപടികൾ ഉടനെ കൈകൊള്ളുമെന്നും അറിയിച്ചു. 

ഈ ഒരു പ്രശ്നത്തിന് പൂർണമായ പരിഹാരം ഉണ്ടാവണമെങ്കിൽ എളേറ്റിൽ അങ്ങാടിയിൽ നിന്നും മാലിന്യങ്ങൾ ഒഴുകി വരുന്നത് അവസാനിക്കണം. അതിന്  വ്യാപാരികളുടെയും നാട്ടുകാരുടെയും  സമീപത്തെ വീട്ടുകാരുടെയും ജാഗ്രതയും ശ്രദ്ധയും നിറഞ്ഞ കരുതൽ അത്യാവശ്യമാണ്. . 
Previous Post Next Post
3/TECH/col-right