Trending

നാടിന്റെ സ്നേഹത്തിനു MJ യുടെ നന്ദി.

കോവിഡ്‌ ഭീഷണി ശക്തിയായി നിലനിൽക്കുന്ന സാഹചര്യത്തിൽ SSLC ,+2 പരീക്ഷകൾ പുനരാരംഭിക്കുക എന്നത്‌ നമ്മെ സംബന്ധിച്ചിടത്തോളം വലിയ ഒരു ഉത്തരവാദിത്വമായിരുന്നു..
മറ്റു സ്കൂളുകളെ അപേക്ഷിച്ചു SSLC ക്ക്‌ ആയിരത്തിലധികം കുട്ടികൾ ..ഹയർ സെക്കണ്ടറിക്ക്‌ പ്രൈവറ്റ്‌ വിദ്യാർത്ഥികളടക്കം ആയിരത്തിനടുത്ത്‌ ... ചെറിയ റോഡ്‌ ... സ്കൂൾ ബസിനേക്കാൾ സുരക്ഷിതം ഞങ്ങൾ കൊണ്ടു വന്നു തിരിച്ചു കൊണ്ടു പോകലാണെന്നു പറഞ്ഞ രക്ഷിതാക്കളും അവരുടെ വാഹനങ്ങളും ... ആശങ്കയോടു കൂടെയായിരുന്നു തുടക്കം ...

വളരെ വിജയകരമായി  SSLCയും  ഹയർ സർക്കണ്ടറി പരീക്ഷയും അവസാനിക്കുമ്പോൾ സഹായിച്ച ഒരു പാട്‌ വ്യക്തികളോട്‌ വാക്കുകൾക്കതീതമായ നന്ദി അറിയിക്കുന്നു...

എല്ലാ കാര്യങ്ങൾക്കും കൂടെ നിന്ന എംജെ യുടെ മുഴുവൻ സ്റ്റാഫ്‌ അംഗങ്ങൾക്കും....

മാർഗ്ഗ നിർദ്ധേശങ്ങൾ നൽകിയ ബഹുമാനപ്പെട്ട എം എൽ കാരാട്ട്‌ റസാഖിനും മുന്നിൽ നിന്നു നയിച്ച കിഴക്കോത്ത്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എൻ സി ഹുസ്സയിൻ മാസ്റ്റർക്കും കുട്ടികൾക്കുള്ള മാസ്ക്ക്‌ വിതരണമടക്കം ഓടി നടന്നു പൂർത്തിയാക്കിയ മറ്റു വാർഡ്‌ മെമ്പർമാർക്കും, മറ്റു ഉദ്യോഗസ്ഥർക്കും...

ഏതു പ്രതിസന്ധിയെയും നേരിടാൻ ധൈര്യം തന്ന് കൂടെ നിന്ന  പ്രിയങ്കരനായ പി ടി എ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത്‌ മെമ്പറുമായ എംഎ ഗഫൂർ മാസ്റ്റർക്കും പിടിഎ എക്സിക്യൂട്ടീവ്‌ കമ്മിറ്റി മെമ്പർമാർക്കും എം പി ടി എ  മെമ്പർമാർക്കും പ്രസിഡണ്ട്‌ സി പോക്കർ മാസ്റ്ററടക്കമുള്ള സ്കൂൾ മാനേജ്മെന്റ്‌ കമ്മിറ്റി മെമ്പർമാർക്കും മുഴുവൻ രക്ഷിതാക്കൾക്കും....

സാമൂഹിക അകലം ഉറപ്പു വരുത്താൻ കിണഞ്ഞു പരിശ്രമിച്ച പോലീസ്‌ ഉദ്യോഗസ്ഥർക്കും മെഡിക്കൽ ഓഫീസർക്കും ആരോഗ്യ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥർക്കും കൊടുവള്ളി BRC യിലെ മുഴുവൻ അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും....

തെർമൽ സ്കാനർ ഉപയോഗിച്ചു temperature അളക്കാൻ സ്റ്റാഫിനെ വിട്ടു സഹായിച്ച എളേറ്റിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റിനു....

റോഡിലും സ്കൂളിനു പുറത്തും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും നിയന്ത്രിക്കാൻ മുന്നിൽ നിന്ന പ്രിയപ്പെട്ട നാട്ടുകാർക്കും....

ഇൻവിജിലേഷൻ ഡ്യൂട്ടിക്ക്‌ വന്ന സമീപ സ്കൂളുകളിലെ അധ്യാപകർക്കും സ്കൂൾ ബസിലെ ജീവനക്കാർക്കും സ്കൂളിനടുത്തുള്ള വ്യാപാരി സുഹൃത്തുക്കൾക്കും....

കൈമെയ് മറന്ന് കുട്ടികളുടെ നൻമയ്ക്ക് വേണ്ടി പ്രവർത്തിച്ച ഫയർഫോഴ്സ്,ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ ,പൂർവ്വ വിദ്യാർത്ഥികൾ ,RRT വളണ്ടിയർമാർക്കും ,വിവരങ്ങൾ യഥാസമയം ജനങ്ങളിലെത്തിക്കാൻ സഹായിച്ച എളേറ്റിൽ ഓൺലൈനിനും മറ്റു മീഡിയ പ്രവർത്തകർക്കും...

അതിലുപരി ഈ നിർണ്ണായക സമയങ്ങളിൽ പരീക്ഷയുടെ സമ്മർദത്തിലും സമചിത്തതയോടെ, ആഘോഷങ്ങളില്ലാതെ സ്കൂളിനോടൊപ്പം നിന്ന പ്രിയ വിദ്യാർത്ഥികൾക്ക്...

പരീക്ഷ വിജയകരമായി നടത്താൻ സഹായിച്ച മുഴുവൻ ആളുകൾക്കും ഒരിക്കൽ കൂടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 

ഇത് ഈ നാടിന്റെ വിജയമാണ്.നിങ്ങളുടെ മനസ്സിന്റെ നന്മയാണ്...

സ്നേഹത്തോടെ..
പ്രിൻസിപ്പൽ 
എം ജെ ഹയർസെക്കണ്ടറി സ്കൂൾ, എളേറ്റിൽ

Previous Post Next Post
3/TECH/col-right