Trending

റീഷ്ന ടീച്ചർ മാസ്ക് വിതരണം ചെയ്തു

പൂനൂർ: പൂനൂർ ഗവ.ഹയർ സ്ക്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ സി കെ റീഷ്ന സഹപ്രവർത്തകർക്കായി തയ്യാറാക്കിയ മാസ്ക്കുകൾ വിതരണം ചെയ്തു. സ്ക്കൂളിലെ കൈറ്റ്മിസ്ട്രസ് എന്ന നിലയിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ വേണ്ടിയാണ് സുഹൃത്തുകളിൽ നിന്നും യു ട്യൂബിൽ നിന്നും അറിവ് തേടി മാസ്ക് തയ്യാറാക്കാൻ ടീച്ചർ സ്വയം പരിശീലിച്ചത്. 


പിന്നീട് മാസ്ക് തയ്യാറാക്കുന്ന വീഡിയോ ഒരുക്കി ക്ലാസ്സ് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികളിലേക്ക് എത്തിക്കുകയും സ്ക്കൂളിലേക്ക് ആവശ്യമായ മാസ്കുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു. 

പ്രധാനാധ്യാപകൻ കെ.മൊയ്തീൻ കുഞ്ഞി, ഇ വി അബ്ബാസ്, എ വി മുഹമ്മദ്, എന്നിവർ ചേർന്ന് മാസ്കുകൾ ഏറ്റുവാങ്ങി.



Previous Post Next Post
3/TECH/col-right