കട്ടിപ്പാറ:സംസ്ഥാന സർക്കാറിൻ്റെ പ്രവാസികളോടുള്ള വഞ്ചന അവസാനിപ്പിക്കണമെന്ന് വി എം ഉമ്മർ മാസ്റ്റർ ആവശ്യപ്പെട്ടു. അനാവശ്യ കാര്യങ്ങൾക്ക് പണം ചെലവഴിക്കുകയും തലതിരിഞ്ഞ നയങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്യുന്ന നിലപാട് സംസ്ഥാന സർക്കാർ തിരുത്തിയില്ലെങ്കിൽ മുസ്ലിം ലീഗ് ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അഭിപ്രായപ്പെട്ടു.
കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി മുന്നറിയിപ്പില്ലാതെ കമ്യൂണിറ്റി കിച്ചൻ നിർത്തലാക്കിയതും തിരിച്ചുവരുന്ന പ്രവാസികൾക്ക് കട്ടിപ്പാറ പഞ്ചായത്ത് ക്വാറൻ്റൈൻ സംവിധാനം ഒരുക്കാത്തതും പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കട്ടിപ്പാറയിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച ഭാരവാഹികളുടെ ഇരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.സമര പരിപാടിയിൽ കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് താര അബ്ദുറഹിമാൻ ഹാജി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് അമ്പായത്തോട്, അബ്ദു സലാം മാസ്റ്റർ, അബദുൽ അസീസ് കെ വി, അഷ്റഫ് പൂലോട്, കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം ഈറക്കൽ, സി പി അബ്ദുള്ള, ഷാഫി സകരിയ, ഷംസീർ കക്കാട്ടുമ്മൽ, മുജീബ് വേണാടി, ഷമീർ മോയത്ത്, മുസ്ഥഫ പീറ്റയിൽ, ഷഫീഖ് ,ജസീം സംസാരിച്ചു