Trending

കച്ചേരിമുക്കിന്റെ പൊൻതാരകം പൊലിഞ്ഞിട്ട് 16 വർഷം

ഒരു കാലത്ത് കച്ചേരിമുക്കിന്റെ എല്ലാമെല്ലാം ആയിരുന്നു പടിഞ്ഞാറക്കണ്ടി മുഹമ്മൂദ്‌  എന്ന പടിഞ്ഞാറക്കണ്ടി, തന്റെ പേരിനേക്കാൾ  പടിഞ്ഞാറക്കണ്ടി എന്ന നാമധേയത്തിലായിരുന്നു ജനകീയനായിരുന്നത്. തന്റെ ജീവിതം മുഴുവൻ ഒരു സമൂഹത്തിന്റെ നാടിന്റെ ഉന്നമനത്തിനു വേണ്ടി ഉഴിഞ്ഞുവെച്ച മഹാനുഭാവൻ.കിഴക്കോത്ത് പഞ്ചായത്തിലെ പഴയ ഒന്നാം വാർഡ് ആയിരുന്നു പടിഞ്ഞാറക്കണ്ടിയുടെ ആദ്യത്തെ പ്രവർത്തന മേഖല.





ആത്മാർത്ഥതയും കണിശതയും സുതാര്യതയും രാഷ്ട്രീയങ്ങൾക്കതീതമായ സാമൂഹിക ഇടപെടലുകളും  രാഷ്ട്രീയ, സാമൂഹ്യ , സാംസ്‌കാരിക മത രംഗങ്ങളിലെ  പ്രവർത്തനങ്ങളും അതിലേറെ  നേതൃഗുണവുമൊക്കെ ആയിരിക്കാം ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നുത്. 


മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം ,ജില്ലാ മുസ്ലിം ലീഗ് കൗൺസിലർ ,കോഴിക്കോട് ജില്ല മുസ്‌ലിംലീഗ് പ്രവർത്തനസമിതി അംഗം, കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ,കിഴക്കോത്ത് പഞ്ചായത്തു മുസ്ലിം ലീഗ് സെക്രട്ടറി ,പ്രസിഡന്റ് ,പഞ്ചായത്തു ബോർഡ് വൈസ് പ്രസിഡന്റ് ,കൂട്ടാക്കിൽ മഹല്ല് കമ്മിറ്റി വൈസ്പ്രസിഡന്റ് ,കൂട്ടാക്കിൽ മദ്രസ കമ്മറ്റി പ്രെഡിഡന്റ് ,സുന്നി മഹല്ല് ഫെഡറേഷൻ പഞ്ചായത്ത് പ്രസിഡന്റ് ,UDF പഞ്ചായത്ത് ചെയർമാൻ ,കച്ചേരിമുക്ക് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, കിഴക്കോത്ത് സഹകരണബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികൾ അദ്ദേഹം അലങ്കരിച്ചതിൽ ചിലതാണ്.

കൂടാതെ നാട്ടിലെ ഏതൊരു പ്രശ്നത്തിനും പരിഹാരവും പരിസമാപ്തിയും അദ്ദേഹത്തിലൂടെയായിരുന്നു. അത് കുടുംബ, വൈവാഹിക, സാമ്പത്തിക, വ്യക്തിഗത വിഷയങ്ങൾ ഏതുമാവട്ടെ അവിടെയൊക്കെ സ്വീകാര്യനായ മധ്യസ്ഥനായിരുന്നു പടിഞ്ഞാറക്കണ്ടി.ആതുര സേവന രംഗത്തും നാടിന്റെ വികസന മേഖലയിലും അദ്ദേഹത്തിന്റെ സേവനങ്ങൾ ഈ നാട്ടിലെ ജനങ്ങൾക്ക് നിത്യ സ്മരണ ആയിരിക്കും.
   

അതുപോലെ കച്ചേരിമുക്കിലും കിഴക്കോത്ത് പഞ്ചായത്തിലും മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഏറ്റവും ജനകീയമായ പാർട്ടിയായി ഉയർത്തി കൊണ്ട് വന്നതിലും ശ്കതമായ അടിത്തറയുള്ള പാർട്ടിയാക്കി ലീഗിനെ മാറ്റുന്നതിലും  പടിഞ്ഞാറക്കണ്ടിയുടെ പങ്ക് വിലമതിക്കാനാവാത്തതാണ്.ഇന്ന് കച്ചേരിമുക്കിൽ തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന PV മുഹമ്മദ് സ്മാരക സൗധം നിർമിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തുവാനും അത് വാങ്ങുന്നതിനും അദ്ദേഹത്തിന്റെ മുഖ്യപങ്ക് വിസ്മരിക്കാവുന്നതല്ല. 

മാത്രമല്ല കൂട്ടാക്കിൽ ജുമുഅ മസ്ജിദ് പുതുക്കിപണിയുന്നതിൽ നേതൃത്വം കൊടുത്തതും പടിഞ്ഞാറക്കണ്ടി ആയിരുന്നു.സാമ്പത്തികമായി അത്യാവശ്യം നല്ല നിലയിൽ ഉള്ള ആളായിരുന്ന പടിഞ്ഞാറക്കണ്ടി  നീണ്ട പൊതു പ്രവത്തനത്തിനൊടുവിൽ സാമ്പത്തിക ബാധ്യതതയോട് കൂടിയാണ് ഈ ലോകത്തോട് വിട പറഞ്ഞത് എന്നത് അദ്ദേഹത്തിന്റെ നിസ്വാർത്ഥതക്കും അവസാനംവരെ കറ പുരളാത്ത മാതൃകജീവിതത്തിനും തെളിവായിരുന്നു.
    

ഈ മഹത്തായ ഗുണങ്ങളൊക്കെ തന്നെയായിരിക്കണം അദ്ദേഹത്തെ ജനകീയനാക്കിയതും ഒരു നാടിന്റെ അമരക്കാരനാക്കിയതും.തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും,  സമ്പത്തും, ആരോഗ്യവും, സമയവുംതൊട്ട് എന്തിനേറെ പറയുന്നു നേതൃപാഠവവും താൻ ജീവനുതുല്യം സ്നേഹിച്ച ഹരിത രാഷ്ട്രീയത്തിന് വേണ്ടി ചിലവഴിച്ചിരുന്നു എന്നതാണ് മറ്റൊരു യാഥാർഥ്യം.

അവസാന നാളുകളിൽ പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ കാരണം പാർട്ടിയുമായി അല്പം അകൽച്ചയിലായിരുന്നുവെങ്കിലും  തന്റെ അവസാന നാളുകളിൽ തന്റെ സഹ പ്രവർത്തകരോടും ബന്ധപെട്ടവരോടും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കണമെന്നും എല്ലാവരും ഒന്നിച്ചു ലീഗിൽ പ്രവർത്തിക്കണമെന്നും അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹം പങ്ക് വെക്കുകയും സ്നേഹപൂർവ്വം ആവശ്യപെടുകയും ചെയ്തിരുന്നു.

2004 ലെ റമളാൻ 29ന് ആണ് അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞത്.ഒരു പുരുഷായുസ്സ് മുഴുവനും സമുദായത്തിനും നാടിനും തന്നെ സ്നേഹിച്ചവർക്കും വേണ്ടി സമർപ്പിച്ച ആ കർമ്മ യോഗിക്ക് അള്ളാഹു സ്വർഗം പ്രധാനം ചെയ്യട്ടെ എന്ന് നമുക്ക് ആത്മാർത്ഥമായി  പ്രാർത്ഥിക്കാം,ആമീൻ...
Previous Post Next Post
3/TECH/col-right