Trending

ലോക്ഡൗണും ഫ്രണ്ട്സ് കാഞ്ഞിരമുക്കും

എളേറ്റിൽ - കാഞ്ഞിരമുക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വതന്ത്ര വിദ്യാർഥി-യുവജന  കുട്ടായ്മയായ  ഫ്രണ്ട്സ് കാഞ്ഞിരമുക്കി നെ എല്ലാവർക്കും സുപരിചിതമാണല്ലോ? രൂപീകരണ കാലം മുതൽ  കാഞ്ഞിരമുക്ക്  മഹല്ലിൽ വ്യത്യസ്ത തരത്തിൽ നിറഞ്ഞുനിൽക്കുന്ന ടീമാണ്  ഫ്രണ്ട്സ് കാഞ്ഞിരമുക്ക്. മത - രാഷ്ട്രീയ - പ്രാദേശിക  വിഭാഗീയതയൊന്നും തന്നെ പരിഗണിക്കാതെയുള്ള കൂട്ടായ്മ.മഹല്ല് നിവാസികൾക്ക്  സേവനമായും സഹായമായും കൈത്താങ്ങായും എത്തുന്ന കാഞ്ഞിരമുക്കിലെ ചെറുപ്പക്കാരുടെ കൂട്ടായ്മ, അതാണ് ഫ്രണ്ട്സ് കാഞ്ഞിരമുക്ക് .


👉രണ്ടുമാസത്തോളമായി തുടരുന്ന  ഈ ലോക്ഡൗൺ കാലം , ഫ്രണ്ട്സിനെ സംബന്ധിച്ച് വളരെയധികം  ആലോചനകളും പ്രവർത്തനങ്ങളും നടന്ന കാലയളവാണ് .

 👉 ആദ്യമായി നമ്മുടെ  കാഞ്ഞിരമുക്ക് പ്രദേശത്ത് പ്രയാസമനുഭവിച്ച  സഹോദരങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകി മാതൃകയായത്  ഫ്രണ്ട്സ് കാഞ്ഞിരമുക്കാണ്.  നമ്മുടെ മഹല്ലിൽ തന്നെയുള്ള  അഭ്യുദയകാംക്ഷികളുടെ സഹായ സഹകരണത്താൽ

✅ ഒന്നാംഘട്ടത്തിൽ  50 കിറ്റുകൾ എത്തിക്കാൻ കഴിഞ്ഞു .

✅ രണ്ടാം ഘട്ടത്തിൽ മഹല്ലിലെ മിക്കവാറും എല്ലാ വീടുകളിലും സൗജന്യമായി മാസ്ക്കുകൾ വിതരണം ചെയ്തു.

✅ മൂന്നാംഘട്ടത്തിൽ  മഹല്ലിലെ ഒരു സഹോദരനെ കൊണ്ട് മഹല്ല് തലത്തിൽ വിതരണത്തിനായുള്ള 76 ഭക്ഷണ കിറ്റുകൾ സ്പോൺസർ ചെയ്യിക്കുന്നതിലും കിറ്റുകൾ സജ്ജീകരിക്കുന്നതിലും വിതരണത്തിലും അതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഫ്രണ്ട്സ് ടീം സജീവമായി നേതൃത്വം നൽകി.

✅ നാലാം ഘട്ടത്തിൽ രണ്ടുമാസമായി തുടരുന്ന ലോക്ഡൗണിൽ ഇനിയും നമ്മുടെ മഹല്ലിൽ പ്രയാസമനുഭവിക്കുന്നവരുണ്ട് എന്ന കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ 32 കിറ്റുകൾ കൂടി മഹല്ലിലെ  സുമനസ്സുകളുടെ  സഹകരണത്താൽ ഫ്രണ്ട്സ് കാഞ്ഞിരമുക്ക് തയ്യാറാക്കി വിതരണം ചെയ്തു.

▶️ഇങ്ങനെ ഈ ലോക്ക്ഡൗൺ കാലത്ത്  82 ഭക്ഷണ കിറ്റുകളും മാസ്ക് വിതരണം, മരുന്ന് വിതരണം എന്നിവയടക്കം  സ്വന്തം നിലയിൽ സുമനസ്സുകളുടെ സഹായത്താൽ ഫ്രണ്ട്സ് കാഞ്ഞിരമുക്കിന് ചെയ്യാൻ സാധിച്ചു ,  അൽഹംദുലില്ലാഹ് .

ഇത്തരത്തിലെ ഫ്രണ്ട്സ്ന്റെ എല്ലാ പ്രവർത്തനങ്ങളുടെയും മുന്നണിപ്പോരാളികൾ ഒരു കൂട്ടം വിദ്യാർത്ഥി യുവജനങ്ങളാണ്. അവരുടെ ഒത്തൊരുമയും സഹായ മനസ്സും പരസ്പര സഹകരണവും ആണ് ഫ്രണ്ട്സ് കാഞ്ഞിരമുക്കിന്റെ വിജയം .  തുടർന്നും ഈയൊരു കൂട്ടായ്മ ശക്തമായി മുന്നോട്ടു പോകേണ്ടത്  ഈ നാടിന്റെയും മഹല്ലിന്റെയും  ആവശ്യമാണ്. അത്തരത്തിൽ മുന്നോട്ടുപോവാൻ അള്ളാഹു നമ്മെ എല്ലാവരെയും  സഹായിക്കുമാറാകട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുകയാണ് . നിങ്ങളുടെ എല്ലാവരുടെയും  പ്രാർത്ഥനകളിൽ ഈ ചെറുപ്പക്കാരും ഉണ്ടാവണമെന്ന അഭ്യർത്ഥനയോടെ ......

ടീം - ഫ്രണ്ട്സ് കാഞ്ഞിരമുക്ക്
Previous Post Next Post
3/TECH/col-right