Trending

ജി എം യു പി സ്കൂൾ, എളേറ്റിൽ ഒന്നാം തരത്തിലേക്കുള്ള അഡ്മിഷൻ ആരംഭിക്കുന്നു

ജി എം യു പി സ്കൂൾ, എളേറ്റിൽ. ഒന്നാം തരത്തിലേക്കുള്ള അഡ്മിഷൻ 20-5-2020(ബുധൻ ), 21-5-2020(വ്യാഴം )ദിവസങ്ങളിൽ നടത്തപ്പെടുന്നു.     കുണ്ടുങ്ങരപ്പാറ പള്ളി, കണ്ണിട്ടമാക്കിൽ പള്ളി, ചെറ്റക്കടവ് പാലം, കുയ്യിൽ പീടിക ബസ്‌സ്റ്റോപ്, ചോലയിൽ പള്ളി, കാഞ്ഞിരമുക്ക്, മഞ്ഞളാംപൊയിൽ എന്നീ സ്ഥല പരിധിക്കുള്ളിൽ വരുന്ന കുട്ടികൾക്കാണ് ഈ ദിവസങ്ങളിൽ പ്രവേശനം നൽകുക. 
 
file photo


കോവ്ഡ് 19പ്രതിരോധ നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് മാത്രമേ പ്രവേശന നടപടികൾ നടത്താൻ കഴിയൂ. 

ആയതിനാൽ താഴെ പറയും പ്രകാരമുള്ള സമയം പാലിച്ചുകൊണ്ട് വരേണ്ടതാണ്. എളേറ്റിൽ അങ്ങാടി പരിസരം, കുണ്ടുങ്ങരപ്പറ, മഞ്ഞളാം പൊയിൽ, കാഞ്ഞിരമുക്ക്    ഭാഗത്തുള്ളവർ രാവിലെ (10am -1pm  ). കണ്ണിട്ടമാക്കിൽ, ചെറ്റക്കടവ്, കുയ്യിൽപീടിക, ചോലയിൽ ഭാഗം ഉച്ചക്ക് ശേഷം (1pm-3pm ). രണ്ടുദിവസവും ഇതേ സമയം പാലിക്കുക. 

അഡ്മിഷന്‌വരുമ്പോൾ കുട്ടിയെ കൊണ്ടുവരേണ്ടതില്ല. ജനന സർട്ടിഫിക്കേറ്റ് (ഒറിജിനൽ ), ആധാർ കാർഡ് (copy), എന്നിവ കൊണ്ടുവരണം.  സാമൂഹിക അകലം പാലിക്കുക. മാസ്ക് ധരിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. കൂട്ടം കൂടി നിൽക്കാതിരിക്കുക.
Previous Post Next Post
3/TECH/col-right