Trending

കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചയാള്‍ ഉറങ്ങിയത് കടത്തിണ്ണയില്‍

കോഴിക്കോട് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാള്‍ മെയ് 10-ന് രാത്രി കിടന്നുറങ്ങിയത് വടകരയിലെ കടത്തിണ്ണയില്‍. ചെന്നൈയില്‍ നിന്ന് വന്ന നരിപ്പറ്റ സ്വദേശി കോവിഡ് കെയര്‍ സെന്ററില്‍ എത്തിയെങ്കിലും താമസ സൌകര്യം ലഭിച്ചില്ല. മുന്‍കൂട്ടി അറിയിക്കാതെ വന്നതിനാലാണ് അസൌകര്യമുണ്ടായതെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു.

  
രാവിലെ മറ്റൊരു ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോയെങ്കിലും താമസ സൌകര്യമില്ലന്ന് അറിയിച്ചു. മെയ് 10ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍‌‌ കോവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു.

 ഇദ്ദേഹം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയും, കടയില്‍ നിന്ന് ചായ കുടിക്കുകയും ചെയ്തിട്ടുണ്ട്. കടത്തിണ്ണയില്‍ കിടന്നുറങ്ങിയെന്ന് രോഗിയുടെ റൂട്ട് മാപ്പിലും വ്യക്തം.

Previous Post Next Post
3/TECH/col-right