Trending

കേരളത്തില്‍ മണ്‍സൂണ്‍ വൈകുമെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രതീക്ഷിച്ചതിലും നാലുദിവസം വൈകിയെ എത്തുകയുള്ളൂവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ അഞ്ചിനാകും ഇത്തവണത്തെ കാലവർഷം എത്തുകയെന്നാണ് ഇവർ പറയുന്നത്.

ജൂൺ ആദ്യമാണ് സാധാരണ ഗതിയിൽ കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുക. ഇതിന് പകരം ജൂൺ അഞ്ചിനാകും ഇത്തവണ കാലവർഷമെത്തുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.


അതേസമയം, സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ് പറയുന്നത് കേരളത്തിൽ മെയ് 28 ന് മൺസൂൺ എത്തുമെന്നാണ്. ഇക്കാര്യത്തിൽ രണ്ട് ദിവസത്തെ വരെ വ്യതിയാനം വരാമെന്നും അവർ പറയുന്നു.


ആൻഡമാൻ തീരത്തിന് സമീപം കടലിൽ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു
Previous Post Next Post
3/TECH/col-right