Trending

ചെക്ക് ഡാമിന്റെ ഷട്ടർ തുറന്നത് സാമൂഹ്യ ദ്രോഹികൾ എന്ന വാർത്ത അടിസ്ഥാന രഹിതം.

താമരശ്ശേരി പഞ്ചായത്തിലെ കരിങ്ങമണ്ണ തോണിക്കടവ് ചെക്ക് ഡാമിന്റെ ഷട്ടർ തുറന്നത് മീൻ പിടിക്കുന്നതിനായി സാമൂഹ്യവിരുദ്ധർ തുറന്നുവിട്ടത് ആണെന്ന് വാർത്ത അടിസ്ഥാനരഹിതമെന്ന്. 2018 വേനലിന്റെ അവസാനത്തിൽ ചെക്ക് ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ വൈകിയതിന്റെ ഫലമായി  പ്രളയത്തിൽ ഡാമിന്റെ മുകൾ ഭാഗത്ത് ഉയരത്തിൽ ചളി വന്നടിയാനും ഷട്ടറുകൾ നശിച്ചു പോകാനും കാരണമായിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിന് ഈ വകയിൽ കനത്ത നഷ്ടവും ഉണ്ടായി.



2019 പ്രളയത്തിന് മുൻപായി ഗ്രാമ പഞ്ചായത്ത്‌ ഏർപ്പാടാക്കിയ നാട്ടിലെ ഒരു പറ്റം യുവാക്കൾ മെയ്‌ മാസത്തിന്റെ തുടക്കത്തിൽ ഷട്ടറുകൾ എടുത്ത് സൂക്ഷിച്ചു വെച്ചത് കൊണ്ട് 2019 ലെ പ്രളയത്തിൽ ഡാമിന് നഷ്ടങ്ങളൊന്നും സംഭവിച്ചിട്ടുമില്ല.ഇതിന്റെ ഗൗരവം മനസ്സിലാക്കി ഡാമിന്റെ മുമ്പോട്ടുള്ള സുരക്ഷയും ഭാവിയിലെ വെള്ളത്തിന്റെ ദൗർലഭ്യവും കണക്കിലെടുത്ത്  ഷട്ടറുകൾ എടുത്തുമാറ്റി മഴക്ക് മുൻപേ മുകളിലത്തെ ചളി നീക്കം ചെയ്യാൻ ഗ്രാമ പഞ്ചായത്ത്‌ ഫണ്ടും വകയിരുത്തിയിട്ടുണ്ട്.



കഴിഞ്ഞ ദിവസം ഡാമിന്റെ ഷട്ടർ തുറന്നു വിട്ടത് ഗ്രാമപഞ്ചായത്തിന്റെ അറിവോടെയും സമ്മതത്തോടെയും തന്നെയാണെന്ന് ഇതിന് നേതൃത്വം കൊടുത്ത വാപ്പു,ഉബൈദ്,റഫീഖ്,റഷീദ്,നിനൂബ്, ഷാഫി,നാസർ,സലാ , റഷീദ്,സിദ്ധീഖ്,സൈഫദീൻ,ജാഫർ,ഷമീർ,അനസ്,ഷാഫി.എംഎം,ആഷിക്, 
,റമീസ്,സലാം,ഷഫീക് എം എം എന്നിവർ പറഞ്ഞു.



ഈ ഒരു സംഭവത്തെ ഇതിന്റെ നിജസ്ഥിതി അറിയാതെയാണ്  ചില തൽപ്പരകക്ഷികൾ 'സാമൂഹ്യ വിരുദ്ധർ മീൻ പിടിക്കുന്നതിന് ഷട്ടറുകൾ തുറന്ന് വിട്ടു' എന്ന വാർത്ത പല പത്രങ്ങളിലും ന്യൂസുകളിലും റിപ്പോർട്ട്‌ ചെയ്തത്.
Previous Post Next Post
3/TECH/col-right