Trending

KSEB ഓഫീസ് എളേറ്റിൽ വട്ടോളിക്ക് നഷ്ടപ്പെടുമോ....??

എളേറ്റിൽ പ്രദേശത്തുകാർക്ക്ക് ഏറെ ഉപകാരപ്രദമായ KSEB അസിസ്റ്റന്റ് എഞ്ചിനീയർ റുടെ ഓഫീസ് എളേറ്റിൽ വട്ടോളിക്ക് നഷ്ടപ്പെടുമോ എന്ന ആശങ്ക പങ്കുവെക്കുകയാണ് എളേറ്റിൽ ഓൺലൈൻ. 
  

അഞ്ചു വർഷം  മുൻപ് ഏറെ പരിശ്രമങ്ങൾക്ക് ശേഷം നാട്ടുകാരുടെ ശക്തമായ ആവശ്യത്തിന്  മുൻപിൽ എളേറ്റിൽ വട്ടോളിക് അനുവദിച്ചു നൽകിയതാണ് ഈ ഓഫീസ്. പുതിയ കണക്ഷന്  അപേക്ഷ നൽകാനും  വൈദ്യുതി ബിൽ അടക്കാനും നാട്ടുകാർക്ക് കൊടുവള്ളിയിൽ പോകാതെ കഴിഞ്ഞിരുന്നത് ഈ ഓഫീസ്  ഉള്ളത് കൊണ്ടാണ്. 

വൈദ്യുതി തടസം നേരിടുമ്പോൾ എളുപ്പം പരിഹരിക്കുകയും നമ്മുടെ നാട് ഇരുട്ടിലാവാതെ  കാക്കുയും ചെയ്യുന്നത് ഈ ഓഫീസിലെ ജീവനക്കാരുടെ കാര്യക്ഷമമായ പ്രവർത്തനഫലമായാണ്. കഴിഞ്ഞ പ്രളയ കാലത്ത് നാം അത് നേരിട്ടറിഞ്ഞതുമാണ്..

ഇത്രയധികവും നമ്മുടെ നാടിന് അവശ്യ സേവനം നൽകുന്ന ഈ സ്ഥാപനം  5 വർഷമായിട്ടും പ്രവർത്തിക്കുന്നത് സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ്. 

കഴിഞ്ഞ 4 വർഷമായിട്ടും വാടക കുടിശ്ശിക ലഭിക്കാത്തതിനാൽ കെട്ടിടം ഒഴിഞ്ഞു നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കെട്ടിട ഉടമ.

5 വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിന് പരിഹാരമായി അനുവദിച്ച ഓഫീസിന് ആദ്യ വർഷത്തെ വാടക  വ്യാപാരികളുടെ നേതൃത്വത്തിൽ നൽകിയെങ്കിലും പിന്നീട് വാടക ഇനത്തിൽ ഒന്നും ലഭിച്ചിട്ടില്ല എന്ന്  കെട്ടിട ഉടമ പറയുന്നു.  
വാടക നൽകാതെ ഇത്രയും കാലം ഈ സ്ഥാപനം  ഇവിടെ പ്രവർത്തിച്ചത് കെട്ടിട ഉടമയുടെ അനുഭാവപൂർണമായ  സമീപനം കൊണ്ട് മാത്രമാണ് . 

15000 രൂപ മാത്രം വാർഷിക വാടകയുള്ള കെട്ടിടത്തിന്    നിലവിൽ 60,000  രൂപയോളം കുടിശ്ശികയായി  നൽകാനുണ്ട്. 
ആദ്യകാലങ്ങളിൽ സബ് എൻജിനീയറും ഓവർസിയരും അടങ്ങിയ ഓഫീസായി പ്രവർത്തിച്ചിരുന്ന ഇവിടെ  വൈദുതി കണക്ഷനുള്ള അപേക്ഷകളും സ്വീകരിച്ചിരുന്നു . പിന്നീട ക്രമേണ ഈ സൗകര്യങ്ങൾ ഇവിടെ നിന്നും എടുത്തു മാറ്റപെടുകയാണുണ്ടായത്.  

ഇന്ന്  ആഴ്ചയിൽ 2 ദിവസം ബിൽ അടക്കാനുള്ള ക്യാഷ് കൌണ്ടർ  മാത്രമായാണ് പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് പ്രവർത്തിക്കാനുള്ള സൗകര്യവും സ്റ്റോർ റൂമും മാത്രമായി ഈ ഓഫീസ് ഒതുങ്ങുകയാണ്.
ഇനിയും വാടക നൽകയില്ലെങ്കിൽ ഈ സൗകര്യവും നമുക്ക് നഷ്ടപ്പെടുന്ന സ്ഥിതി വിശേഷമാണുള്ളത് 

ഈ വിധം നമ്മുടെ നാടിന് കിട്ടിയ ഒരു സൗകര്യം നഷ്ട്ടപെടുമ്പോഴും കാര്യമായ ഇടപെടലുകൾ ആരിൽ നിന്നും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാർ പാരാതിപ്പെടുന്നു. 

KSEB  കൊടുവള്ളി സെക്ഷന് കീഴിലെ ബ്രാഞ്ച് എന്ന രീതിയിൽ നമ്മുടെ നാടിന് ലഭിച്ച  ഈ സ്ഥാപനത്തിനെ പഞ്ചായത്തിന് കീഴിലുള്ള മറ്റെടെങ്കിലും കെട്ടിടത്തിലേക്ക് മാറ്റുകയോ, വാടക കുടിശ്ശിക തീർക്കുകയോ ചെയ്ത്  ഇവിടെ നിലനിർത്താനും സംരക്ഷിക്കാനും നാട്ടുകാരുടെയും, സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരുടെയും സജീവമായ ഇടപെടൽ അത്യാവശ്യമായിരിക്കുകയാണ്.

ഈ  സ്ഥാപനത്തിനെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികളിൽ നിന്നും ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്നു.
 - എളേറ്റിൽ ഓൺലൈൻ
Previous Post Next Post
3/TECH/col-right