Trending

ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കപ്പെട്ടതെങ്ങനെ? മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് എംബസി

വന്ദേ ഭാരത് മിഷനായുള്ള എയര്‍ഇന്ത്യന്‍ വിമാനത്തിന് ദോഹയില്‍ ലാന്‍ഡിങ് പെര്‍മിറ്റ് ഉണ്ടായിരുന്നില്ലെന്നത് വ്യക്തമാണ്. എന്ത് കൊണ്ടത് ലഭിച്ചില്ലെന്നതാണ് ഉയരുന്ന ചോദ്യം.‌ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിക്കാതായതോടെ പല തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രതികരണം വന്നത്.


 
വിമാനത്താവളത്തിലെ ലാന്‍ഡിങ്, ഹാന്‍ഡ്ലിങ് ഫീസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സര്‍വീസ് റദ്ദാക്കപ്പെടാന്‍ കാരണമായതെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമായിരുന്നു എംബസിയുടെ പ്രതികരണം. അതെ സമയം കാശ് മുടക്കിയുള്ള രക്ഷാദൌത്യത്തിനേറ്റ തിരിച്ചടിയാണെന്നൊക്കെ തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചിട്ടുമില്ല.

എന്നാല്‍ വിവിധ കാരണങ്ങളാല്‍ യാത്രാനുമതിയില്ലാത്ത നിരവധി പേര്‍ ലിസ്റ്റിലുണ്ടായിരുന്നെന്നും ഇവര്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചെന്നും അതാകാം വിമാനം മുടങ്ങാന്‍ കാരണമായതെന്നുമായിരുന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം. 

അങ്ങനെയെങ്കില്‍ യാത്രാനുമതിയില്ലാത്ത എത്ര പേര്‍ ലിസ്റ്റിലുണ്ട്, അവര്‍ക്കൊക്കെ ഇന്ന് പോകാന്‍ കഴിയുമോ, ഇവരെ ഒഴിവാക്കിയാല്‍ പകരം ആളുകളെ കയറ്റുമോ, ഒഴിവാക്കുന്ന ആളുകള്‍ക്ക് ടിക്കറ്റ് പണം തിരിച്ചുനല്‍കുമോ എന്ന ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം നല്‍കേണ്ടത് എംബസി തന്നെയാണ്.

ഗൾഫിൽ ഇന്ത്യ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നത് മുൻ നിര മലയാള മാധ്യമങ്ങളെന്നു പരാതി

പണം വാങ്ങി പ്രവാസികളെ എത്തിക്കുന്നതിൽ എതിർപ്പുള്ളതുകൊണ്ടാണ്  ഇന്നലെ എയർ ഇന്ത്യ വിമാനത്തിന് ഖത്തറിൽ ഇറങ്ങാൻ  അനുമതി നിഷേധിച്ചത് എന്ന ചില മലയാള  മാധ്യമങ്ങൾ പ്രചരിപ്പിച്ചതു വ്യാജ വാർത്തയെന്നു ഖത്തറിലെ ഇന്ത്യൻ എംബസ്സിയുടെ  വിശദീകരണം. പണം ഈടാക്കുകയാണെങ്കിൽ ഖത്തർ എയർവേസിന്റെ വിമാനത്തിൽ കുറഞ്ഞ നിരക്കിൽ ഇന്ത്യക്കാരെ നാട്ടിലെത്തിയ്ക്കാൻ  തയ്യാറാണെന്ന് ഖത്തർ പറഞ്ഞതായും ഈ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. 

കരിമ്പട്ടികയിൽ പെട്ട ചിലർ വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയതിനെ തുടർന്നാണ് വിമാനത്തിന്   ഖത്തർ    ലാൻഡിംഗ് അനുമതി നിഷേധിച്ചതെന്നു  രാവിലെ മന്ത്രി കടകം പള്ളി സുരേന്ദ്രൻ വിശദീകരിച്ച ശേഷവും ഈ വ്യാജ വാർത്ത പ്രചരിച്ചു കൊണ്ടിരുന്നു .

തുടർന്നാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിയ്ക്കുന്നതിനെതിരെ ഇന്ത്യൻ എംബസ്സി തന്നെ രംഗത്ത് വന്നത് . സാങ്കേതികമായ ചിലപ്രശ്നങ്ങളാണ് വിമാനം റദ്ദാക്കാൻ കാരണമെന്നും  ചില വാർത്ത ചാനലുകൾ പ്രചരിപ്പിക്കുന്നത്  വ്യാജവാർത്തയാണെന്നും ഇത്തരം നടപടികൾ പ്രോത്സാഹിപ്പിയ്ക്കരുതെന്നും   എംബസി ഔദ്യോഗിക   ട്വിറ്റർ പേജിൽ അറിയിയ്ക്കുയായിരുന്നു   .



ഗൾഫ് രാജ്യങ്ങളിൽ  ചില മുൻ നിര  മലയാള മാധ്യമങ്ങൾ വ്യാപകമായി   ഇന്ത്യ വിരുദ്ധ വാർത്തകൾപ്രചരിപ്പിക്കുന്നതിൽ പ്രവാസി മലയാളികളിൽ കടുത്ത അമർഷമുണ്ട് . നിരന്തരം പ്രചരിയ്ക്കുന്നു ഇന്ത്യ വിരുദ്ധ വാർത്തകൾതിരെ ആഭ്യന്തര മന്ത്രാലയത്തിനും വാർത്ത വിതരണ മന്ത്രാലയത്തിനും നിരവധി പരാതികൾ കൊടുത്തതായാണ്   വിവരം. 

കോവിഡുമായി ബന്ധപ്പെട്ട് അനാവശ്യമായ ഭീതിയും  ആശയക്കുഴപ്പവും  സൃഷ്ടിച്ചതിൽ ഈ മുൻ നിര മാധ്യമങ്ങൾക്കു പങ്കുണ്ടെന്നാണ് പ്രവാസികളിൽ വലിയൊരു വിഭാഗത്തിന്റെ പരാതി . ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നത്  അർബൻ നക്സലുകളായ ചില മാധ്യമ പ്രവർത്തകരാണെന്നും  വ്യാപകമായ ആരോപണമുണ്ട് .

കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒരു സ്ഥിരം ഏർപ്പാടായി മാറിയെന്നാണ് പ്രവാസികളിൽ വലിയൊരു വിഭാഗം ആരോപിയ്ക്കുന്നത്. 

Previous Post Next Post
3/TECH/col-right