തിരുവനന്തപുരം: സ്കൂളുകളിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ നിലയിലുള്ള പ്രവർത്തനം ആരംഭിക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കും. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഉടനെ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശന പരീക്ഷകൾ (KEAM) ജൂലായ് 16 രാവിലെയും ഉച്ചയ്ക്കുമായി നടത്തും. കീം പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ള കേരളത്തിന് പുറത്തുള്ള വിദ്യാർഥികൾക്കും കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾക്കും പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ ഒരവസരം കൂടി ജൂൺ മാസത്തിൽ നൽകും.
ജൂൺ 13, 14 തീയതികളിൽ മൂന്ന്, അഞ്ച് വർഷ എൽ.എൽ.ബി പരീക്ഷകൾ നടത്തും. ജൂൺ 21ന് എം.ബി.എ, ജൂലായ് നാലിന് എം.സി.എ പരീക്ഷകളും ഓൺലൈൻ മുഖേന നടത്തും. പോളിടെക്‌നിക്കിന് ശേഷം ലാറ്ററൽ എൻട്രി വഴിയുള്ള എൻജിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണത്തെ പ്രവേശനം.
പോളി ടെക്‌നിക്ക് വിദ്യാർഥികൾക്ക് വീടിന് അടുത്തുള്ള പോളി ടെക്‌നിക്കുകളിൽ പരീക്ഷ എഴുതാനുള്ള അവസരം നൽകും. പോളി ടെക്‌നിക് കോളജുകളിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ജൂൺ ആദ്യ വാരം ആരംഭിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സര്‍വകലാശാല പരീക്ഷകള്‍ 21ന് തുടങ്ങും; തിയതികൾ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ക്ക് തുടക്കമാകുന്നു. കേരള സര്‍വകലാശാലയുടെ ബിരുദ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഈ മാസം 21 ന് ആരംഭിക്കും. വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദ കോഴ്സുകളുടെ അഞ്ച് , ആറ് സെമസ്റ്റര്‍ പരീക്ഷ മേയ് 28ന് തുടങ്ങുമെന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പിലറിയിച്ചു.
എല്‍.എല്‍.ബി പഞ്ചവത്സര കോഴ്സുകളുടെ പരീക്ഷ ജൂണ്‍ എട്ടിനും ത്രിവത്സര കോഴ്സിന്‍റേത് ഒന്‍പതിനും തുടങ്ങും. ലോക്്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നത്. പതിവ് സെന്‍ററുകള്‍ക്ക് പുറമെ സബ് സെന്ററുകളും പരീക്ഷാ കേന്ദ്രങ്ങളായി ഉണ്ടാകും. വിദ്യാര്‍ഥികളുടെ സൗകര്യമനുസരിച്ച് സബ്സെന്‍ററുകള്‍ തിരഞ്ഞെടുക്കാം. പൊതു യാത്രാ സൗകര്യങ്ങളില്ലാത്തതിനാലാണ് ഈ ക്രമീകരണം.