Trending

കോവിഡ്‌ ദുരിതത്തിലും ആശ്വാസമായി ആസ്കോ ഗ്രൂപ്പ്‌

മടവൂർ : ലോകത്താകമാനം കോവിഡ്‌ രോഗം ദുരിതം വിതയ്ക്കുമ്പോൾ ജീവനക്കാർക്കും നാട്ടുകാർക്കും ആശ്വാസമാവുകയാണ്‌ ആസ്കോ ഗ്രൂപ്പ്‌.പ്രമുഖ പ്രാവാസി വ്യവസായി ചൊവ്വഞ്ചേരി അബ്ദുൽ അസീസ്‌ ചെയർമാനും മാനേജിംഗ്‌ ഡയറക്ടറുമായ കമ്പനിയാണ്‌ ആസ്കോ ഗ്രൂപ്പ്‌.പത്തോളം വിദേശ രാജ്യങ്ങളിലായി അനേകം ശാഖകളോടെ പ്രവർത്തിക്കുന്നതാണ്‌ ഇദ്ധേഹത്തിന്റെ വ്യവസായങ്ങൾ.
വിഷുകിറ്റ്‌, ഓണകിറ്റ്‌,റമദാൻ കിറ്റ്‌ എന്നിങ്ങനേയായി 15 വർഷം മുമ്പാണ്‌ പാവപ്പെട്ടവർക്കായി ഇദ്ധേഹം ഭക്ഷണകിറ്റുകൾ വിതരണം തുടങ്ങിയത്‌.






കോവിഡ്‌ ദുരിതം വിതച്ച ഈ വർഷം സ്വദേശമായ പുല്ലാളൂരിനോട്‌ ചേർന്നു കിടക്കുന്ന എരവന്നൂർ,പാലോളി താഴം,മച്ചക്കുളം തുടങ്ങീ 5 കിലോമീറ്ററോളം ചുറ്റളവിൽ 1200 ലധികം പാവപ്പെട്ട കുടുംബങ്ങൾക്കാണ്‌ 13 ലക്ഷത്തിലധികം രൂപാ ചെലവഴിച്ച്കൊണ്ട്‌ ഇദ്ധേഹം ഭക്ഷണ കിറ്റുകൾ നൽകിയത്‌.ജീവനക്കാരായ ജില്ലയിലെ മുഴുവൻ തൊഴിലാളികളുടെ വീടുകളിലും ഇദ്ധേഹം സ്പെഷൽ കിറ്റുകൾ എത്തിച്ചിട്ടുണ്ട്‌.ഫിലിപ്പൈൻസിൽ അവിടുത്തെ എംബസി മുഖേനയും ജി.സി.സി രാജ്യങ്ങളിലും തൊഴിലാളികൾക്കായി റിലീഫ്‌ പ്രവർത്തനങ്ങൾ ചെയ്ത്‌ വരുന്നുണ്ട്‌.


മരണപ്പെട്ട്‌ പോയ ഇദ്ധേഹത്തിന്റെ ഉമ്മയുടെ പേരിൽ ചൊവ്വഞ്ചേരി ആമിന ഉമ്മ ചാരിറ്റബ്ൾ ട്രസ്റ്റ്‌ രൂപീകരിച്ച്‌ ഇതിന്റെ കീഴിലാണ്‌ റിലീഫ്‌ പ്രവർത്തനങ്ങൾ നടത്തി വരുന്നത്‌.ഏതാനും വർഷം മുമ്പ്‌ ഇദ്ധേഹത്തിന്റെ ഗൃഹ പ്രവേശനത്തോടനുബന്ധിച്ച്‌ വീടില്ലാത്തവർക്കായി  10 വീടുകൾ ഉൾക്കൊള്ളുന്ന ഹൗസിംഗ്‌ കോളനി നിർമ്മിച്ച്‌ താമസിപ്പിച്ച്‌ വരുന്നുണ്ട്‌.കുടിവെള്ള ക്ഷാമമുള്ള നിരവധി വീടുകൾക്ക്‌ ആശ്വാസമായി കുടിവെള്ള പദ്ധതിയും പാലീയേറ്റീവ്‌ കെയറുമായി ബന്ധപ്പെട്ട സഹായങ്ങളുൽപ്പെടെ നിരവധി പദ്ധതികളാണ്‌ നാട്ടുകാർക്കും ജീവനക്കാർക്കും ആശ്വാസമായി ട്രസ്റ്റിന്റെ കീഴിൽ നടത്തി വരുന്നത്‌.

കഴിഞ്ഞ വർഷം കേരളത്തിലാദ്യമായി ലമ്പോർഗ്ഗിനി രജിസ്റ്റർ ചെയ്ത്‌ വാങ്ങി വാർത്തകളിൽ ഇടം പിടിച്ചയാളാണ്‌ ഇദ്ധേഹം.
Previous Post Next Post
3/TECH/col-right