Trending

അതിഥി തൊഴിലാളികൾ കൊടിയത്തൂർ പഞ്ചായത്തിന് മുന്നിൽ കൂട്ടമായി എത്തി. പോലീസ് വിരട്ടിയോടിച്ചു.

കൊടിയത്തൂർ: സമരം ചെയ്താൽ മാത്രമേ നാട്ടിൽ പോകാൻ പറ്റൂ എന്ന മെസ്സേജിന്റെ അടിസ്ഥാനത്തിൽ ആണ് മുന്നൂറോളം വരുന്ന അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയത്. അതിഥി തൊഴിലാളികൾക്ക് നേതൃത്വം നൽകിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

ഇന്ന് രാവിലെ എട്ടര മുതൽ ആണ് കൊടിയത്തൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നിന്നായി മുന്നൂറിലധികം അതിഥി തൊഴിലാളികൾ കൂട്ടമായി പഞ്ചായത്തിന് മുന്നിൽ എത്തിയത്. തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തുകയും കൂട്ടംകൂടി നിൽക്കാൻ പാടില്ലെന്നും പിരിഞ്ഞു പോകണം എന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

അതേസമയം 1500 ഓളം അതിഥി തൊഴിലാളികൾ പഞ്ചായത്തിൽ ഉണ്ടെന്നും ഇവർക്കെല്ലാം മൂന്നുതവണ ഭക്ഷണ കിറ്റ് എത്തിച്ചു നൽകിയിട്ടുണ്ടെന്നും നാട്ടിൽ പോകാൻ ട്രെയിൻ റെഡി ആകുന്ന പക്ഷം എല്ലാവരെയും വിവരം അറിയിക്കാം എന്നും പറഞ്ഞിരുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് സി .ടി .സി അബ്ദുള്ള പറഞ്ഞു.


Previous Post Next Post
3/TECH/col-right