ഏറെ പരാധീനതകളില്‍ നിന്നും തന്‍റെ സ്വപ്നങ്ങളുടെ വഴിയേ സഞ്ചരിച്ചാണ് ശ്രീധന്യ എന്ന വയനാട്ടുകാരി വാര്‍ത്തകളില്‍ ഇടംപിടച്ചത്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ തുച്ഛമായ വരുമാനത്തില്‍, പരിമതികള്‍ക്കുള്ളില്‍ നിന്നും അവര്‍ തന്‍റെ സ്വപ്നങ്ങളുടെ നൂലിഴകള്‍ തുന്നിച്ചേര്‍ത്തു. പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ സ്വദേശിനിയായ ശ്രീധന്യ പട്ടികവര്‍ഗ വിഭാഗത്തിലെ കുറിച്യ സമുദായംഗമായാണ് ജനിച്ചത്.
സാമൂഹ്യമായ ഏറിയ
അടിച്ചമര്‍ത്തലുകള്‍ക്കിടയിലും തളരാതെ തന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം
നല്‍കിയ അവര്‍ കുറിച്യ സമുദായത്തിലെ ആദ്യ സിവില്‍ സര്‍വീസുകാരിയായി. 410ാം
റാങ്കോടെയാണ് ശ്രീധന്യ സിവില്‍ സര്‍വീസ് കരസ്ഥമാക്കിയത്. ഇപ്പോഴിതാ
കോഴിക്കോടിന്‍റെ അസിസ്റ്റന്‍റ് കലക്ടറായി ചുമതലയേല്‍ക്കുന്നു.
സമൂഹത്തിന്‍റെ വ്യതിചലനങ്ങളിലല്ല മറിച്ച് തന്‍റെ ഉറച്ച
തീരുമാനങ്ങളിലായിരുന്നു എന്നും ശ്രീധന്യ സഞ്ചരിച്ചിരുന്നത്.
തരിയോട് നിര്‍മല ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദം നേടി. തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കി.

Tags:
KOZHIKODE