Trending

ലോക്കഡൗണിലും നാല് ഏക്കറിൽ പച്ചക്കറി കൃഷിയുമായി കർഷക കൂട്ടായ്മ

ലോക്കഡൗണിലും നാല് ഏക്കറിൽ പച്ചക്കറി കൃഷിയുമായി യുവജന കൂട്ടായ്മ.പാലോളിത്താഴം കർഷക കൂട്ടായ്മയാണ്  നരിക്കുനി കൃഷി ഭവന്റെ സഹകരണത്തോടെ 4 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയിൽ പൊന്നു വിളയിക്കുന്നത്. കൈപ്പ, വെണ്ട, വെള്ളരി, കിയാർ. മത്തൻ, കുമ്പളം, വഴുതന .തുടങ്ങിയ പച്ചക്കറികളാണ്  കൃഷി ചെയ്യുന്നത്.

45 പേർ അടങ്ങുന്ന യുവാക്കൾ  മുൻകൈ എടുത്താണ്  ഈ കാർഷിക പ്രവർത്തിക്ക് നേതൃത്വം നൽകുന്നത്.ലോക് സൗൺസമയത്ത് പോലും അകലം പാലിച്ച് ഇതിന്റെ സമീപ പ്രദേശത്തുള്ള ആളുകൾ പച്ചക്കറികൾ വാങ്ങാൻ എത്തുന്നുണ്ട്.കൃഷിയിടത്തിൽ വെച്ച് വിൽപ്പന നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

file Photo

നരിക്കുനി കൃഷിഭവനിൽ നിന്നും ഇവർക്ക് നല്ല പ്രചോദനവും ലഭിക്കുന്നുണ്ട്.നരിക്കുനി കൃഷി ഓഫിസർ ദാന റഷീദ്, നരിക്കുനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ .അസീസ് എ പി .അടുക്കത്ത് പറമ്പത്ത് ജമാൽ സുലൈമാൻ എന്നിവർ സന്ദർശിച്ചു.



Previous Post Next Post
3/TECH/col-right