Trending

SDPI എളേറ്റിൽ ബ്രാഞ്ച് മാസ്ക് വിതരണം നടത്തി

എളേറ്റിൽ:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി SDPI എളേറ്റിൽ  ബ്രാഞ്ച്   കമ്മിറ്റി ആരോഗ്യ പ്രവർത്തകർക്കുംപൊതു ജനങ്ങൾക്കും വ്യാപാരികൾക്കും മാസ്കുകൾ  വിതരണം നടത്തി. 


കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എൻ.എം.മുഹമ്മദ് ബഷീർ വ്യാപാരി വ്യവസായി ഏകോപന സമിതി എളേറ്റിൽ യൂണിറ്റ് പ്രസിഡന്റ് ടി.പി. അബ്ദുൽ ഖാദർ ഹാജിക്ക്  മാസ്ക്കുകൾ  കൈമാറി    ഉദ്ഘാടനം ചെയ്തു.

എളേറ്റിൽ ടൗണിൽ നടന്ന പരിപാടിക്ക് ബ്രാഞ്ച്  പ്രസിഡന്റ്  കെ.കെ. ഷൗക്കത്തലി സെക്രട്ടറി എം. കെ.റസാഖ് . കെ.കെ. മുഹമ്മദ്‌ കോയ,  അലി ചളിക്കോട്     റഫീഖ് വട്ടോളി, സിറാജ് , എൻ.കെ. സുബൈർ , ഒ. സലാം , അബ്ഷർ തുടങ്ങിയവർ നേതൃത്വം  നൽകി .
Previous Post Next Post
3/TECH/col-right