Trending

സഹായി വാദിസലാം:മെഡിക്കൽ കോളേജ് - കോഴിക്കോട്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ആദ്യ ജീവകാരുണ്യ സന്നദ്ധ സംഘടന. ഇപ്പോൾ  സഹായി വാദിസലാം സേവന രംഗത്ത് 25 വർഷം പൂർത്തിയായിരിക്കുകയാണ്.വിശുദ്ധ റമദാനിൽ 600 ഓളം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇഫ്താർ നൽകിവരുന്നു. ആവശ്യമുള്ളവർക്ക് ആളുകൾക്ക് അത്താഴം നൽകിവരുന്നുണ്ട്. 

കോവിഡ്‌ കാല മുൻകരുതൽ പാലിച്ചാണ് വിതരണം. ഒരുമിച്ച് ഇരുന്ന് നോമ്പ് തുറക്കാൻ പ്രതേക സാഹചര്യത്തിൽ സൗകര്യം ഇല്ല.

 ▶സന്നദ്ധസേവനം, വളണ്ടിയർ സേവനം, സൗജന്യ മരുന്ന് വിതരണം, രക്തദാനം, ആംബുലൻസ് സർവീസ്, മയ്യത്ത് പരിപാലനം, തുടങ്ങിയവയാണ് പ്രധാന സേവനങ്ങൾ

▶ കോഴിക്കോട് ജില്ല എസ് വൈ എസ് കീഴിലുള്ള സാന്ത്വന സംരംഭമാണ് സഹായി വാദിസലാം.

▶സ്വന്തമായി ഒരു ഫ്രീ മെഡിക്കൽസ് പ്രവർത്തിക്കുന്നു. ഇവിടെ നിന്നും പൂർണമായും സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുന്നു.

▶ നോമ്പുകാലം അല്ലാത്ത സമയങ്ങളിൽ സഹായി പ്രതിദിനം അഞ്ഞൂറോളം ആളുകൾക്ക് സൗജന്യ രാത്രി ഭക്ഷണം വിതരണം ചെയ്യുന്നു. ആവശ്യാനുസരണം സൗജന്യമായി കഞ്ഞി വിതരണവും നടന്നു വരുന്നുണ്ട്.

▶ സഹായി പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വളണ്ടിയർ സേവനം  ആണ്. ആരാരുമില്ലാത്തവരും അത്യാഹിതങ്ങളിൽ പെട്ട മെഡിക്കൽ കോളജിൽ എത്തുന്ന രോഗികള്ക്കും സഹായികൾക്കും  ആവശ്യമായ സഹകരണങ്ങൾ നൽകുവാൻ  വിപുലമായ വളണ്ടിയർ ടീം  പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 24 മണിക്കൂറും സൗജന്യ വളണ്ടിയർ സർവീസ് ലഭ്യമാണ്.

 ▶സാമ്പത്തിക പ്രയാസം ഉള്ളവർക് പ്രത്യേകിച്ച് സൗജന്യനിരക്കിലും സൗജന്യമായുമാണ്  സഹായിയുടെ ആംബുലൻസ് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

▶കോവിഡ്‌ കാലത്ത് ജില്ലയിലെ സാന്ത്വനം ഹെൽപ്പ് ലൈൻ കേന്ത്രമായി പ്രവർത്തിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മരുന്നുകൾ എത്തിക്കുന്നു.

▶നോമ്പ് ഇല്ലാത്ത മറ്റു മത വിശ്വാസികൾ ക്ക് രാത്രി ഭക്ഷണം സൗജന്യമായി സഹായി യിൽ നൽകി വരുന്നു.

വിവരങ്ങൾക്ക്
പി വി അഹമ്മദ് കബീർ
9846796363

Previous Post Next Post
3/TECH/col-right