Trending

കോവിഡ് ബോധവല്‍ക്കരണ ഗാനങ്ങള്‍ പ്രകാശനം ചെയ്തു

താമരശ്ശേരി:ഗാന രചയിതാവ് ഫസല്‍ കൊടുവള്ളി രചന നിര്‍വ്വഹിച്ച കോവിഡ് ബോധവല്‍ക്കരണ ഗാനങ്ങള്‍ പ്രകാശനം ചെയ്തു.നടന്‍ വിനോദ് കോവൂര്‍ പാടിയ രോഗം പടരണ് കേട്ടിലെ നിങ്ങള് ,ഗഫുര്‍ എം.ഖയാം ഈണം നല്‍കിയ ബി കെയര്‍ഫുള്‍,ആശങ്കവേണ്ട കരുതല്‍ മതി,ബന്‍സീറ ആലപിച്ച ഈ സമയവും കടന്നു പോകും,ആദില്‍അത്തു പാടിയ നമ്മള്‍ കരുതിയാല്‍ തുടങ്ങിയ ഗാനങ്ങളാണ് യൂട്യൂബില്‍ പ്രകാശനം ചെയ്തത്.





ബോധവല്‍ക്കരണഗാനത്തിന്റെ പ്രകാശന കര്‍മ്മം താമരശ്ശേരി ഡി.വൈ.എസ്.പി കെ.പി.അബ്ദുല്‍ റസാഖ് നിര്‍വ്വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ, പ്രസ്സ് ക്ലബ് പ്രസിഡണ്ട് ഉസ്മാന്‍.പി.ചെമ്പ്ര, മൊയിന്‍ കൊടുവള്ളി എന്നിവര്‍ സംബന്ധിച്ചു
Previous Post Next Post
3/TECH/col-right