എളേറ്റിൽ: ലോക് ഡൗൺ കാലയളവിൽ ഭക്ഷണ ലഭ്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തൊടെ, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ അതിഥി തൊഴിലാളികൾക്കും, വീടുകളിൽ ഭക്ഷണം ഒരുക്കാൻ കഴിയാത്തവർക്കും ആശ്വാസമാകുന്നു.


 പ്രവർത്തനം ആരംഭിച്ച് നാല് ദിനം പിന്നിടുംമ്പോൾ 200ലധികം ഉപഭോക്താക്കൾ കിച്ചൺ ആശ്രയിക്കുന്നുണ്ട്. പ്രത്യേകം തെരഞ്ഞെടുത്ത ആരോഗ്യ വളണ്ടിയർമാർ ദിനേന ആവശ്യക്കാരുടെ ലിസ്റ്റ് പഞ്ചായത്തിൽ അറിയിക്കുകയാണ്. ഉച്ചക്ക് 12.30 മുതൽ വളണ്ടിയർമാർ മുഖേന  ഭക്ഷണം വീടുകളിലെത്തും. കിഴക്കൊത്ത് കുടുംബശ്രീ യുടെയും പഞ്ചായത്ത് ജീവനക്കാരുടെയും സഹകരണത്താടെയാണ് ഭക്ഷണം പാചകം ചെയ്യുന്നത് .

ആവശ്യമായ നിർദ്ദേശങ്ങുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി ഉസയിൻ മാസ്റ്റർ, വൈ. പ്രസിഡന്റ് യു.പി.നഫീസ, മെമ്പർമാരായ വി.എം മനോജ് ,കെ.കെ.ജബ്ബാർ മാസ്റ്റർ, റജ്ന കുറുക്കാംപൊയിൽ .ഇബ്രാഹിം, പഞ്ചായത്ത് സെക്രട്ടറി പി.സി.മുജീബ് എന്നിവരുമണ്ട് .