കിഴക്കോത്ത്: നഗരവും കൊറോണ എന്ന വിപത്തിന്റെ അതിജീവന പാതയിലൂടെ പോയിക്കൊണ്ടിരിക്കുകയാണ്. സർക്കാരും സന്നദ്ധ സംഘടനകളും ആരോഗ്യ സാമൂഹ്യ പ്രവർത്തകരും കഴിഞ്ഞ ദിനങ്ങളിൽ നടത്തിവരുന്ന ജീവൻരക്ഷാ പോരാട്ടത്തിൽ ഒരിഞ്ച് പുറകോട്ട് പോകാതെ കാവിലുമ്മാരത്തേ ഉദയ ക്ലബും   പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിച്ചുവരികയാണ്.

 കിഴക്കോത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികളും കിഴക്കോത്ത് പഞ്ചായത്ത് പെയിൻ& പാലിയേറ്റീവിലേക്കുള്ള ധനസഹായവും ഉദയ ക്ലബ് പ്രസിഡണ്ട് CP സത്യനും സെക്രട്ടറി പാറമ്മൽ റിയാസും ചേർന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ MA ഗഫൂർ മാസ്റ്റർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വിഎം മനോജ് ക്ലബ്ബ് എക്സിക്യൂട്ടീവ് മെമ്പർമാരായ ഹർഷൻ,  അജീഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ്  ഉസൈൻ മാസ്റ്റർക്ക് കൈമാറി