Trending

കോവിഡ് ബാധ: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം, ഗതാഗത വിലക്ക്

Covid, more restiction on kozhikode district

കോഴിക്കോട്: കോവിഡ് വ്യാപനം തടയുന്നതിനയി കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ 42, 43, 44, 45, 54, 55, 56 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ്, കായക്കൊടി ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് എന്നീ വാർഡുകളിലും പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിറക്കി.

വാർഡുകളിൽ അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല. അടിയന്തിര വൈദ്യസഹായത്തിനല്ലാതെ വാർഡുകൾക്ക് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡുകളിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു. വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഭക്ഷ്യ-അവശ്യ വസ്തുക്കൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ എട്ട് മണിമുതൽ 11 മണിവരെയും, പൊതുവിതരണ സ്ഥാപനങ്ങൾ രാവിലെ എട്ട് മണിമുതൽ ഉച്ചക്ക് രണ്ട് മണിവരെയും മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളു. യാതൊരു കാരണവശാലും പുറത്തും-വീടുകൾക്ക് പുറത്തും ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല.

വാർഡുകളിൽ താമസിക്കുന്നവർക്ക് വാർഡുകൾക്ക് പുറത്ത്നിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വന്നാൽ വാർഡ് ആർ.ആർ.ടി കളുടെ സഹായം തേടാം. ഈ പ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ ജില്ലാപോലീസ് മേധാവികൾ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കലക്ടർ നിർദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ഈ വാർഡുകളിൽ ശക്തിപ്പെടുത്തണം. ഉത്തരവ് പാലിക്കപ്പെടാത്തപക്ഷം ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188, 269 പ്രകാരം ബന്ധപ്പെട്ടവരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.

കൊറോണ വ്യാപനത്തിന്റെ ഹോട്ട്സ്പോട്ടായി കരുതുന്ന നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ജില്ലയിലെ നാല് പേർക്കാണ് കൊറോണ സ്ഥീരീകരിച്ചത്. ഈ സാഹചര്യത്തിൽ രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാനും ഇവരുമായി സമ്പർക്കത്തിലുണ്ടയിരുന്നവർ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കുന്നതിനുമാണ് കർശന നിയന്ത്രണങ്ങൾ  ഏർപ്പെടുത്തിയത്

ഗതാഗത നിരോധനം ഏർപ്പെടുത്തിയ റോഡുകൾ:

കപ്പക്കൽ പ്രദേശത്തെ (വാർഡ് 54,55,56) കോതിപാലം വഴിയുള്ള ഗതാഗതം, ഒ.ബി റോഡ്മാറാട്ഭാഗം റോഡ്, വട്ടക്കിണർ വൈഎംആർസി മില്ലത്ത് കോളനി ഭാഗത്തേക്കുള്ള റോഡ്, പന്നിയങ്കര മേൽ പാലത്തിന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഗതാഗതം, കൊളത്തറ ഭാഗത്തെ (വാർഡ് 42,43,44,45,) ഒളവണ്ണ തൊണ്ടിലക്കടവ് റോഡ്, മോഡേൺ ബസാർ കൊളത്തറ റോഡ്, ഞളിയൻപറമ്പ് റഹ്മാൻ ബസാർ റോഡ്, ശാരദാ മന്ദിരം റഹമാൻ ബസാർ റോഡ്, ശാരദാമന്ദിരം കോട്ടാലട റോഡ്, പനയത്തട്ട് റോഡ്, കൊളത്തറചെറുവണ്ണൂർ റോഡ് കണ്ണാട്ടികുളം റോഡ്, കൊളുത്തറ ജംഗ്ഷൻ, നല്ലളംബസാർ ഡിസ്പെൻസറി റോഡ്, നല്ലളം ഗീരീഷ് ജംഗ്ഷൻ ജയന്തി റോഡ്, പൂളക്കടവ് താഴത്തിയിൽ റോഡ്, ഒളവണ്ണകൊളത്തറ ചുങ്കം റോഡ്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ (വാർഡ് 3) പാറക്കടവ് തോട്ടത്തികണ്ടി റോഡ്, തോട്ടത്തികണ്ടി അമ്പലം പുഴവക്ക് റോഡ്, കായക്കൊടി ഗ്രാമപഞ്ചായത്തിലെ (വാർഡ് 6,7,8) മുട്ടുങ്ങൽ പക്രന്തളം റോഡ്, ദേവർകോവിൽ അമ്പലം റോഡ്, അക്വഡറ്റ് പാലം പുത്തൻപുരയിൽ റോഡ്, മുക്കിൽ പീടിക ചെറുകുന്ന് റോഡ്, അക്വഡറ്റ് പാലം കനാൽറോഡ് (കള്ളാട് ), മുക്കിൽപീടീകപുഴക്കൽ റോഡ്, മുക്കിൽപീടിക ആലോള്ളതിൽ റോഡ്, പുഴക്കൽ പള്ളി കനാൽ റോഡ്, കാഞ്ഞിരോളി മുട്ടുനട റോഡ്, കാഞ്ഞിരോളി ചെറുവേലി റോഡ്, കുമ്പളം കണ്ടി നടപ്പാത, പുത്തൻ വീട്ടിൽ റോഡ് (റഹ്മ കോളേജിന് മുൻവശം), കൊടക്കൽപ്പള്ളിനെല്ലോളിച്ചികണ്ടി (പുഴക്കൽ റോഡ്), കല്ലുക്കണ്ടി റോഡ് എന്നിവിടങ്ങളിലാണ് നിരോധനം.

ഉത്തരവ് പാലിക്കപ്പെടാത്തപക്ഷം ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 188, 269 പ്രകാരം ബന്ധപ്പെട്ടവരുടെ പേരിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Previous Post Next Post
3/TECH/col-right