കോവിഡ് കാലത്ത് വ്യാജവാര്‍ത്തകള്‍ പരമാവധി കുറക്കുകയെന്ന ലക്ഷ്യത്തില്‍ പുതിയ നടപടിയുമായി വാട്‌സ്ആപ്. വലിയ രീതിയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ഒരേ സമയം ഒരു ചാറ്റിലേക്ക് മാത്രമേ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കൂ എന്നാണ് ചൊവ്വാഴ്ച്ച വാട്‌സ്ആപ്പ് അറിയിച്ചിരിക്കുന്നത്. നിലവില്‍ അഞ്ച് പേര്‍ക്കാണ് വാട്‌സ്ആപ് സന്ദേശങ്ങള്‍ ഒരേസമയം ഫോര്‍വേഡ് ചെയ്യാനാവുക.
കൊറോണ വൈറസ് ലോക്ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ ലോക്ഡൗണിലായതോടെ വാട്‌സ്ആപിന്റെ ട്രാഫിക്കില്‍ വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടായത്. ആഗോളതലത്തില്‍ കോവിഡ് കാലത്ത് വാട്‌സ്ആപ് ട്രാഫിക്ക് 40% വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനൊപ്പം വ്യാജസന്ദേശങ്ങളും വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്. പ്രത്യേകസാഹചര്യത്തില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതിന്റെ അപകടം തിരിച്ചറിഞ്ഞാണ് വാട്‌സ്ആപ് അതിവേഗം നടപടിക്ക് തയ്യാറായിരിക്കുന്നത്.
തുടര്‍ച്ചയായി പ്രചരിക്കുന്ന മെസേജുകളുടെ കാര്യത്തിലാണ് വാട്‌സ്ആപ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം മെസേജുകള്‍ ഒരേസമയം ഒരു കോണ്‍ടാക്ടിലേക്ക് മാത്രമേ ഫോര്‍വേഡ് ചെയ്യാനാകൂ. എന്നാല്‍ അതിനര്‍ഥം മെസേജുകള്‍ പിന്നീട് ഫോര്‍വേഡ് ചെയ്യാനാകില്ലെന്നല്ല. മെസേജുകള്‍ കോപി ചെയ്ത ശേഷം ആവശ്യമായ കോണ്‍ടാക്ടുകളില്‍ പോയി പേസ്റ്റ് ചെയ്ത് സന്ദേശം അയക്കാം. എങ്കില്‍ പോലും ബോധപൂര്‍വ്വം വ്യാജസന്ദേശങ്ങള്‍ അതിവേഗത്തില്‍ പ്രചരിക്കുന്നത് തടയാന്‍ ഈ മാറ്റം സഹായിക്കുമെന്നാണ് വാട്‌സ്ആപ്പിന്റെ പ്രതീക്ഷ.
ആഗോളതലത്തില്‍ 200 കോടിയിലേറെ പേരാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ മാത്രം 40 കോടിയിലേറെ വാട്‌സ്ആപ് അക്കൗണ്ടുകളുണ്ട്. മെസേജുകള്‍ പരമാവധി അഞ്ച് പേരിലേക്ക് മാത്രം ഫോര്‍വേഡ്് ചെയ്യാന്‍ സാധിക്കുന്ന അപ്‌ഡേഷന്‍ വാട്‌സ്ആപ് ആദ്യം പുറത്തിറക്കിയത് ഇന്ത്യയിലായിരുന്നു. ഈ ഫീച്ചര്‍ വന്നതോടെ വാട്‌സ്ആപ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത് 25 ശതമാനം കുറഞ്ഞെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍. പുതിയ ഫീച്ചറും അതിവേഗത്തില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിന് കടിഞ്ഞാണിടുമെന്നാണ് വാട്‌സ്ആപ്പിന്റെ പ്രതീക്ഷ.