Trending

പഴകിയ മീന്‍ പിടിച്ചെടുത്തു

താമരശ്ശേരി:പഴകിയ മീന്‍ വില്‍പന തടയാന്‍ സംസ്ഥാനത്ത് വ്യാപക പരിശോധന.ഇന്നലെ മാത്രം 29,000 കിലോ മീന്‍ പിടിച്ചെടുത്തു. താമരശേരിയില്‍ നിന്നും പിടിച്ചെടുത്ത 100 കിലോ മീനില്‍ ഫോര്‍മാലിന്‍ കണ്ടെത്തി.കൊച്ചി വൈപ്പിന്‍ 4000, കായംകുളം 2500, വെള്ളറട 3000, കുന്നംകുളം 1500 കിലോ മീന്‍ പിടികൂടി.


തിരുവനന്തപുരം വെളളറടയില്‍ അഴുകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മൂവായിരം കിലോ മീന്‍ പിടികൂടി. തമിഴ്നാട്ടിലെ തേങ്ങാപട്ടണത്ത് നിന്ന് എത്തിച്ച മീനാണ് പൊലീസ് പിടിച്ചെടുത്തത്. 


പിടിച്ചെടുത്ത മീനിന് ഒരു മാസത്തോളം പഴക്കമുണ്ട്.ഡ്രൈവറേയും സഹായിയേയും കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം അമരവിളയില്‍ നിന്ന് നാലായിരം കിലോ മല്‍സ്യം പിടികൂടിയിരുന്നു.
Previous Post Next Post
3/TECH/col-right