Trending

കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറി കൈമാറി

കിഴക്കോത്ത്: ആവി ലോറ എം.എം എ.യു.പി സ്കൂൾ ജെ.ആർ .സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള പച്ചക്കറികൾ സ്കൂൾ സീനിയർ അസിസ്റ്റൻറ് കെ. കാതർ മാസ്റ്റർ പഞ്ചായത്ത് പ്രസിഡന്റ് എൻ. സി.ഉസ്സയിൻ മാസ്റ്റർക്ക് കൈമാറി.


ചടങ്ങിൽ ജെ.ആർ.സി.കൗൺസിലർ കെ.എം.ആഷിഖ് റഹ്മാൻ, കേഡറ്റ് ശിവനന്ദ സുധീഷ്, സി.ഡി.എസ് പ്രസിഡണ്ട് ജസീല, റമീസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right