കത്തറമ്മൽ: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കത്തറമ്മൽ കടവ് പാലം ശുചീകരിച്ചു.മലമുകളിൽ നിന്നും മഴക്കാലത്ത് ഒലിച്ചിറങ്ങുന്ന ചെളിയും മറ്റും അങ്ങാടിയിലൂടെ പാലത്തിന്റെ മുകളിലാണ് വന്നെത്തുന്നത്.ആവശ്യമായ ഡ്രൈനേജ് ഇല്ലാത്തതാണ് കാരണമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.ഇതിനാൽ മഴക്കാലമായാൽ പാലത്തിന്റെ ഹോളുകൾ മണ്ണ് മൂടി അടഞ്ഞു പോകുന്നത് നിത്യസംഭവമാണ്.
പാലത്തിന്റെ കൈവരിയോട് ചേർന്നുള്ള കേബിൾ ലൈനിന്റെ പൈപ്പ് തുരുമ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. കത്തറമ്മൽ അങ്ങാടിയെ ആശ്രയിച്ച് പനക്കോട് ഭാഗത്ത് നിന്ന് വരുന്ന കാൽനടയാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കാറുണ്ട്. മാത്രമല്ല വെള്ളം കെട്ടി നിൽക്കുന്നത് പാലത്തിനും ഭീഷണിയാണ്.
ഇക്കാര്യം ശ്രദ്ധയിൽ പെട്ട വാർഡ് മുസ് ലിം യൂത്ത് ലീഗിന്റെ വാട്സാപ്പ് കൂട്ടായ്മയായ പച്ചത്തണൽ മെമ്പർമാരാണ് ശുചീകരണത്തിന് മുൻകൈ എടുത്തത്. പി ടി.നൗഷാദ് ബാബു, പി.എം.മെഹബൂബ്, ഷമീർ പാറക്കണ്ടി, സി.വി.നൗഷാദ്, ഗഫൂർ വാണി, ടി.പി.മുർശിദ് ,ഇ.കെ.അസൈനാർ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:
ELETTIL NEWS