Trending

ലോക്ക് ഡൗണിന് ഇളവില്ലെങ്കിലും ആളുകള്‍ കൂട്ടത്തോടെ വാഹനങ്ങളുമായി റോഡിലിറങ്ങുന്നു

താമരശ്ശേരി: കോഴിക്കോട് ജില്ലയില്‍ ലോക്ക് ഡൗണിന് ഇളവില്ലെങ്കിലും ആളുകള്‍ കൂട്ടത്തോടെ വാഹനങ്ങളുമായി റോഡിലിറങ്ങുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കെന്ന പേരില്‍ റോഡിലിറങ്ങുന്ന പലരും മാസ്‌ക് ധരിക്കുന്നുമില്ല. താമരശ്ശേരിയില്‍ എട്ട് കേസുകളും കൊടുവള്ളിയില്‍ നാല് കേസുകളും രജിസ്റ്റര്‍ ചെയ്ത പോലീസ് 11 വാഹനങ്ങള്‍ പിടിച്ചെടുത്തു. 

റെഡ് സോണില്‍ ഉള്‍പ്പെട്ടത്തതിനാല്‍ കോഴിക്കോട് ജില്ലയില്‍ ലോക്ക് ഡൗണില്‍ ഇളവ് അനുവദിച്ചിട്ടില്ല. എന്നാല്‍ രാവിലെ മുതല്‍ ആളുകള്‍ കൂട്ടത്തോടെ വാഹനങ്ങളുമായി റോഡിലിറങ്ങുകയാണ്. പലരും ആശുപത്രിയിലേക്കെന്നും മരുന്നുവാങ്ങാനെന്നുമാണാണ് പറയുന്നത്. എന്നാല്‍ പോലീസ് ചോദ്യം ചെയ്യുമ്പോള്‍ മതിയായ രേഖകളൊന്നും ഹാജറാക്കാന്‍ കഴിയുന്നുമില്ല. 

പലരും മുഖാവരണം ധരിക്കണമെന്ന നിയമവും പാലിക്കുന്നില്ല.മാസക് വില്‍പ്പക്കിറങ്ങിയവര്‍ കാറില്‍ നിറയെ മാസ്‌ക്കുകള്‍ ഉണ്ടെങ്കിലും ധരിച്ചിരുന്നില്ല. പോലീസ് നിര്‍ബന്ധിച്ചപ്പോഴാണ് ഇവര്‍ മാസ്‌ക് ധറിക്കാന്‍ തയ്യാറായത്.

താമരശ്ശേരി, പുതുപ്പാടി, കൊടുവള്ളി മേഖലകളില്‍ പോലീസ് വാഹന പരിശോധന ശക്തമാക്കുകയും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങിയ നിരവധി വാഹനങ്ങള്‍ തടഞ്ഞ് തിരിച്ചയക്കുകയും ചെയ്തു. കൂടാതെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് താമരശ്ശേരി പോലീസ് എട്ടുപേര്‍ക്കെതിരെ കേസെടുക്കുകയും 7 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 

കൊടുവള്ളിയില്‍ നാലുപേര്‍ക്കെതിരായണ് കേസെടുത്തത്.നാലുവാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വയനാട് ജില്ലയിലേക്കും തിരിച്ചും പോവുന്നവരും കുറവല്ല. ഇതിനാല്‍ തന്നെ താമരശ്ശേരി ചുരത്തിന് മുകളിലെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right