Trending

അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി

കൊടുവള്ളി:ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന അജൈവ മാലിന്യങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹരിതകേരളം മിഷന്റേയും ശുചിത്വ മിഷന്റേയും ക്ലീന്‍ കേരള കമ്പനിയുടേയും നേതൃത്വത്തില്‍ നീക്കം ചെയ്തു തുടങ്ങി.കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ നിന്ന് ഒരു ലോഡ് മാലിന്യങ്ങള്‍ നീക്കം ചെയ്തുകൊണ്ടാണ്  തുടക്കമിട്ടത്. 


വരും ദിവസങ്ങളില്‍ കടലുണ്ടി, മേപ്പയ്യൂര്‍, വടകര മുനിസിപ്പാലിറ്റി, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ്, ക്ലീന്‍ കേരള കമ്പനി അസിസ്റ്റന്റ് മാനേജര്‍ സുധീഷ് തൊടുവയില്‍ എന്നിവര്‍ അറിയിച്ചു.

മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള തുക വകയിരുത്തി  വിവരം ഹരിതകേരളം മിഷനേയും ക്ലീന്‍ കേരള കമ്പനിയേയും തദ്ദേശഭരണ സ്ഥാപനങ്ങള്‍ അറിയിക്കണം. 

മഴ ആരംഭിക്കുകയും കൊതുകജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വീടും പരിസരവും ശുചീകരിക്കേണ്ടതും വെള്ളക്കെട്ടുകള്‍ ഒഴിവാക്കേണ്ടതും ഏറ്റവും അടിയന്തിര പ്രാധാന്യം നല്‍കി ചെയ്യേണ്ടതാണെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.  

മഴക്കാല പൂര്‍വ്വകാല ശുചീകരണത്തിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വീട്ടിലും കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ചെയ്യേണ്ടതാണ്.
Previous Post Next Post
3/TECH/col-right