Latest

6/recent/ticker-posts

Header Ads Widget

കോവിഡ് 19:പ്രവാസികൾക്കുള്ള ക്രമീകരണവും മാർഗ്ഗനിർദ്ദേശം അടങ്ങുന്ന സർക്കാർ ഉത്തരവ്

ലോകത്താകമാനം വ്യാപിച്ച കോവിഡ്-19 എന്ന പകർച്ചവ്യാധിയിൽ പ്രവാസികളായ മലയാളികൾ കടുത്ത പ്രതിസന്ധിയിലും ആശങ്കയിലുമാണ്. നിലവിൽ കോവിഡ്-19 വൈറസ് വിദേശ രാജ്യങ്ങളിൽ കൂടുതൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രവാസി സമൂഹം മാനസിക സമ്മർദ്ധത്തിലായി നാട്ടിലേയ്ക്ക് മടങ്ങി വരണമെന്ന ചിന്തയിലാണ്. വിദേശ രാജ്യങ്ങളിലെ ചികിത്സ ചെലവ് താങ്ങാവുന്നതിലും അപ്പുറമായതിനാലും, വിദേശത്ത് ഒറ്റപ്പെട്ട് കഴിയുന്ന പ്രവാസികൾക്ക് നാട്ടിൽ തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം കഴിയണമെന്ന് അതിയായ ആഗ്രഹത്താലും തിരികെ വരാൻ സർക്കാർ തലത്തിൽ സഹായിക്കണമെന്ന് കാണിച്ച് നിരവധി അപേക്ഷകൾ സമർപ്പിച്ചിട്ടുമുണ്ട്.

എന്നാൽ നിലവിൽ അന്താരാഷ്ട്രാ വിമാന സർവീസുകൾ നിർത്തലാക്കിയ സാഹചര്യത്തിലും, കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനം ഇക്കാര്യത്തിൽ ആവശ്യമുള്ളതിനാലും പ്രവാസികളായ മലയാളികളെ നാട്ടിലേയ്ക്ക് കൊണ്ടു വരണമെന്ന അപേക്ഷ തൽക്കാലം പരിഗണിക്കാൻ നിർവ്വാഹമില്ല.

കോവിഡ്-19 മായി ബന്ധപ്പെട്ട ലോക്സഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി അന്താരാഷ്ട്രാ വിമാന സർവീസുകൾ തുടങ്ങുന്ന സാഹചര്യത്തിൽ പ്രവാസികളുടെ ടി ആവശ്യം പരിഗണിച്ചാൽ ഏതാണ്ട് 3 മുതൽ 5.5 ലക്ഷം മലയാളികൾ 30 ദിവസത്തിനകം മടങ്ങിയെത്താനുള്ള സാഹചര്യം നിലവിലുണ്ട്. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ കൂടി, മടങ്ങിയെത്തുന്ന പ്രവാസികളിൽ 9600 മുതൽ 27600 വരെയുള്ളവർ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നിരീക്ഷണത്തിൽ കഴിയേണ്ടി വരും.മറ്റുള്ളവരേയും പരിശോധനയ്ക്ക് വിധേയരാക്കേണ്ടതുണ്ട്.
സർക്കാർ മേൽ വിഷയം വിശദമായി പരിശോധിച്ചതിന്റെ വെളിച്ചത്തിൽ, മടങ്ങി വരുന്ന പ്രവാസികൾക്കുള്ള ക്രമീകരണം സംബന്ധിച്ച് ചുവടെ പ്രതിപാദിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു.


1. മടങ്ങി വരാൻ തീരുമാനിക്കുന്ന പ്രവാസികൾ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായ പക്ഷം നോർക്ക വെബ്സൈറ്റ് www.norkaroots.org യിൽ ഓൺലൈനായി രജിസ്ട്രേഷൻ നടത്തണം.രജിസ്റ്റർ ചെയ്യുന്നത് കേരളത്തിൽ കോറന്റൻ സൗകര്യം ഏർപ്പെടുത്താൻ വേണ്ടി മാത്രമായിരിക്കും. ഈ രജിസ്ട്രേഷൻ കൊണ്ട് മാത്രം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ മുൻഗണന ലഭിക്കില്ല .


2. മടങ്ങിയെത്തുന്ന പ്രവാസികളെ താഴെപ്പറയുന്ന മുൻഗണന ക്രമത്തിൽ തിരിക്കാവുന്നതാണ്.

(a) വിസിറ്റിംങ് വിസയിൽ കാലാവധി കഴിഞ്ഞ് വിദേശത്ത് കഴിയുന്നവർ

(b) വയോജനങ്ങൾ
(c) ഗർഭിണികൾ
(d) കുട്ടികൾ
(e) രോഗികൾ 
(f) വിസ കാലാവധി പൂർത്തിയാക്കിയവർ;
(g ) കോഴ്സുകൾ പൂർത്തിയാക്കിയ സ്റ്റുഡന്റ് വിസയിലുള്ളവർ;
(h) ജയിൽ മോചിതരായവർ

(i) മറ്റുള്ളവർ

3. കേരളത്തിൽ മടങ്ങി വരുന്ന പ്രവാസികൾക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് എത്ര ദിവസത്തിനുള്ളിൽ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിശ്ചയിക്കേണ്ടതാണ്.

4. വിവിധ പ്രവാസി സംഘടനകൾ മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് കോവിഡ്-19 ടെസ്റ്റ് നടത്താനുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കേണ്ടതാണ്.

5. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പ്രധാനപ്പെട്ട വിമാനക്കമ്പനികൾ എന്നിവരുമായി ചീഫ് സെക്രട്ടറി ചുവടെ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങൾ സംബന്ധിച്ച് വീഡിയോ
കോൺഫറൻസിംഗ് മുഖേന ചർച്ച നടത്തേണ്ടതാണ്.

(a) കേന്ദ്ര സർക്കാർ അന്താരാഷ്ട്രാ വിമാന സർവീസുകൾ അനുവദിക്കുന്ന മുറയ്ക്ക് വിമാനക്കമ്പനികളുടെ സർവ്വീസുകളുടെ പ്ലാൻ, ബുക്കിംഗിന്റെ എണ്ണം 


(b) വിമാന ടിക്കറ്റുകൾക്ക് അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണം.

(c) എയർലൈൻ പ്രോട്ടോക്കോൾ പ്രകാരമുള്ള മെഡിക്കൽ ടെസ്റ്റിംഗ് പ്രോട്ടോക്കോൾ.

(d) ഇന്ത്യയിലെ കേരളത്തിനു പുറത്തുള്ള അന്താരാഷ്ട്രാ വിമാനത്താവളങ്ങളിലെത്തുന്ന ട്രാൻസിറ്റ് പാസഞ്ചേഴ്സിന്റെ വിവരം.
 

6. മടങ്ങിയെത്തുന്ന പ്രവാസികളെ വിമാനത്താവളങ്ങളിൽ സ്ക്രീനിംഗ് നടത്തുന്നതിനുള്ള സജീകരണവും പ്രോട്ടോക്കോളും വിശദീകരിച്ച് ആരോഗ്യ വകുപ്പ് കുറിപ്പ് നൽകേണ്ടതാണ്.

7. വിമാനത്താവളങ്ങളിലെ ക്രമീകരണങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർ ബന്ധപ്പെട്ട ജില്ലാകളക്ടർമാർ, ജില്ലാ പോലീസ് മേധാവി എന്നിവരുമായി ചർച്ച ചെയ്ത് സജീരണങ്ങൾ തീരുമാനിക്കേണ്ടതാണ്.

8. രോഗലക്ഷണമില്ലാത്ത യാത്രക്കാരെ അവരുടെ വീടുകളിലേക്ക് നേരിട്ട് അയയ്ക്കുന്നതാണ്. അവർ 14 ദിവസം ഹോം ക്വറിന്റൈനിൽ കഴിയേണ്ടതാണ്.ഇവരെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ ബന്ധുക്കളും സുഹൃത്തുക്കളും എത്താൻ പാടുള്ളതല്ല.വീട്ടിലേക്ക് മടങ്ങുന്ന സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. യാത്രാവേളയിൽ ഇരുവരും മാസ്ക്ക് നിർബന്ധമായും ധരിച്ചിരിക്കണം.

9. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കണം
 

10. വിമാനത്താവളങ്ങളിലെ സീനിംഗ് സമയത്ത് പനി, ചുമ, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ നേരിട്ട് കോറന്റൻ സെന്ററുകളിലോ, കോവിഡ് ആശുപത്രികളിലോആരോഗ്യ വകുപ്പ് അയക്കണം.അവരുടെ ലഗേജ് സഹിതം ഈ സെന്ററുകളിൽ സൂക്ഷിക്കണം. ഇതിനായുള്ള മാനേജ്മെന്റ് പ്രോട്ടോകോൾ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യണം.

11, തദ്ദേശസ്വയംഭരണ വകുപ്പം, പൊതുമരാമത്ത് വകുപ്പമായിരിക്കും ക്വാറന്റൻ സെന്ററുകൾ കണ്ടെത്തുന്നതും തുടർന്നുവേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതും. അതിനു ശേഷമായിരിക്കും ആരോഗ്യ വകുപ്പ്, സെന്ററുകളിലേക്ക് നിരീക്ഷണത്തിന് ആളുകളെ അയയ്ക്കുക.

12. ആവശ്യപ്പെടുന്ന യാത്രക്കാർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും കോറന്റൻ ചെയ്യാൻ സൗകര്യമൊരുക്കും.

13. റെയിൽവെ യാത്രക്കാരെ സീൻ ചെയ്യുന്നത് സംബന്ധിച്ച് റെയിൽവെയുമായി ആരോഗ്യവകുപ്പ് ചർച്ച നടത്തി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.

14. അന്തർസംസ്ഥാന യാത്ര അനുവദിക്കുമ്പോൾ കേരളത്തിലെ ഏതെല്ലാം ചെക്ക് പോസ്റ്റുകൾ വഴി യാത്രക്കാരെ കടത്തിവിടാം എന്നതു സംബന്ധിച്ച് ആരോഗ്യ, ഗതാഗത, ആഭ്യന്തര വകുപ്പുകൾ ചർച്ച ചെയ്യണം. യാത്രയ്ക്ക് അനുമതി നൽകുന്ന ചെക്ക്പോസ്റ്റുകളുടെ ലിസ്റ്റ് തയ്യാറാക്കി ബഹു.മുഖ്യമന്ത്രിയുടെ അനുമതിയ്ക്കായി സമർപ്പിക്കണം.

15. കേരളത്തിൽ നിന്നും വിദേശത്തയ്ക്ക് പോകുന്ന യാത്രക്കാർക്ക് കൂടി പ്രോട്ടോകോൾ തയാറാക്കുന്നതിന് കേന്ദ്ര സർക്കാർ, വിമാനക്കമ്പനികൾ എന്നിവരുമായി ചർച്ച ചെയ് തിരുമാനിക്കണം.

മേൽ വിവരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ക്രമീകരിക്കുവാനും, നടപ്പിലാക്കുവാനുമായി അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) അദ്ധ്യക്ഷനായി താഴെപ്പറയും പ്രകാരം ഒരു സമിതിയും രൂപം നൽകി ഉത്തരവാകുന്നു.


പൊതുമരാമത്ത് വകുപ്പ്.

1. അഡീഷണൽ ചീഫ് സെക്രട്ടറി, 2, പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ വകുപ്പ്.

3. പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ്.

4. പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ്.

5. പ്രിൻസിപ്പൽ സെക്രട്ടറി, ഗതാഗത വകുപ്പ്.

6. പ്രിൻസിപ്പൽ സെക്രട്ടറി, നോർക്ക്.


ഗവർണറുടെ ഉത്തരവിൻ പ്രകാരം

JANARDHANAN K 

Joint Secretary(1) ചീഫ് സെക്രട്ടറി, കേരളം

(2) അഡീഷണൽ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് 
(3) അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് 
(4) സംസ്ഥാന പോലീസ് മേധാവി, കേരളം, തിരുവനന്തപുരം.
(5) പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ വകുപ്പ്.
(6) പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്.
(7) പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ്.
(8) പ്രിൻസിപ്പൽ സെക്രട്ടറി, ഗതാഗത വകുപ്പ് | (9) പ്രിൻസിപ്പൽ സെക്രട്ടറി, നോർക്ക വകുപ്പ്.

Post a Comment

0 Comments