Trending

പ്രവാസികൾക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിൽ

2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപോകാൻ കഴിയാതെവരുകയും ചെയ്തവർക്കും ഈ കാലയളവിൽ വിസാകാലാവധി കഴിഞ്ഞവർക്കും  നിബന്ധനകൾ പ്രകാരം 5000 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ  അനുവദിക്കുന്ന ഈ ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയയ്ക്കുന്നത്. 


സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻ.ആർ.ഒ / സ്വദേശത്തുള്ള  ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകളും സമർപ്പിക്കണം.എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല. അപേക്ഷ നോർക്കയുടെ വെബ്‌സൈറ്റായ  www.norkaroots.org യിൽ ഓൺലൈനായി  ഏപ്രിൽ 30 വരെ സമർപ്പിക്കാം.

സലിൻ മാങ്കുഴി
പി.ആർ.ഒ.
നോർക്ക റൂട്ട്സ്.
Previous Post Next Post
3/TECH/col-right