Trending

കോവിഡ് നിയന്ത്രണം പാലിച്ച് വിവാഹം, ഒപ്പം സർക്കാരിനൊരു കൈത്താങ്ങ് .

 പുതുപ്പാടി:കോവിഡ് 19 കേരളത്തിൽ സാന്നിധ്യം അറിയിക്കുന്നതിന് മുമ്പേ ആയിരുന്നു കുന്ദമംഗലം ചെത്ത് കടവിൽ താക്ഷിക്ക വീട്ടിൽ സത്യൻ- രമാദേവി ദമ്പതികളുടെ മകൾ അഞ്ജനയും പുതുപ്പാടി പ്രതീക്ഷ വീട്ടിൽ കെ .ശശീന്ദ്രൻ ( CPI(M) പുതുപ്പാടി LC അംഗം)- ആശ എന്നിവരുടെ മകൻ അശ്വിൻദേവും തമ്മിലുള്ള വിവാഹതിയ്യതിയും സമയവും നിശ്ചയിച്ചത്. നേരത്തെ വിവാഹം വിപുലമായി നടത്താൻ തീരുമാനിച്ചതായിരുന്നു.


മാഹാമാരിയുടെ പശ്ചാതലത്തിൽ ഇരു കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമായി ആലോചിച്ച് വിവാഹ ചടങ്ങ് മാറ്റി വെക്കേണ്ടതില്ല എന്നും സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് നടത്താമെന്നും തീരുമാനിച്ചത്. വധൂഗൃഹത്തിൽ ലളിതമായി നടന്ന ചടങ്ങിൽ വധൂവരൻമാരുടെ അച്ഛനമ്മമാരും സഹോദരങ്ങളും മാത്രമാണ് പങ്കെടുത്തത്.

വിവാഹ ശേഷം പുതുപ്പാടിയിൽ വരന്റെ വീട്ടിലെത്തിയ വധൂവരൻമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നൽകിയാണ് വിവാഹ ദിനം ധന്യമാക്കിയത്.ദുരിതാശ്വാസ നിധിയിലേക്കുള്ള തുക CPI(M)  ലോക്കൽ സെക്രട്ടറി ടി.എ മൊയ്തീന്റെ സാന്നിധ്യത്തിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും സി.പി.ഐ (എം) ഏരിയാ കമ്മറ്റി അംഗവുമായ   ഗിരീഷ് ജോൺ ഏറ്റുവാങ്ങി.
Previous Post Next Post
3/TECH/col-right