Trending

റേഷൻ വിതരണ അറിയിപ്പ്

കേന്ദ്ര സർക്കാരിന്റെ പ്രധാന മന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) പദ്ധതി പ്രകാരം എല്ലാ AAY (മഞ്ഞ), PHH (പിങ്ക്) റേഷൻ കാർഡുകളിലെയും “ഓരോ അംഗത്തിനും 5 കിലോ അരി വീതം” സൗജന്യമായി ലഭിക്കുന്നതാണ്. 


AAY (മഞ്ഞ) കാർഡുകൾക്ക് ഏപ്രിൽ 20, 21 തീയതികളിലാണ് വിതരണം. - (ആ ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക് ഏപ്രിൽ 30 വരെയും വാങ്ങാം.)

PHH (പിങ്ക്) കാർഡുകൾക്ക് PMGKAY പ്രകാരമുള്ള സൗജന്യ അരിയോടൊപ്പം സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റം ഏപ്രിൽ 22 മുതൽ 30 വരെ വാങ്ങാം.
 

തിരക്ക് കുറയ്ക്കുന്നതിന് റേഷൻ കാർഡ് നമ്പരിന്റെ അവസാന അക്കം അനുസരിച്ച് വിതരണം:
 

അവസാന അക്കം 1 - ഏപ്രിൽ 22, 2 - ഏപ്രിൽ 23, 3 - ഏപ്രിൽ 24, 4 - ഏപ്രിൽ 25, 5 - ഏപ്രിൽ 26, 6 - ഏപ്രിൽ 27, 7 - ഏപ്രിൽ 28, 8 - ഏപ്രിൽ 29, 9 & 0 - ഏപ്രിൽ 30.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ, റേഷൻ കാർഡ് രജിസ്റ്റർ ചെയ്ത കടയിൽ ചെന്ന് സൗജന്യ ഭക്ഷ്യകിറ്റ് വാങ്ങാൻ സാധിക്കാത്തവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വാർഡ് മെമ്പർ കൗൺസിലർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമീപത്തുള്ള റേഷൻ കടയിൽ ഏപ്രിൽ 21-ന് മുമ്പായി നൽകുക.
Previous Post Next Post
3/TECH/col-right