താമരശേരി: ബുധനാഴ്ച പെയ്ത വേനല്‍മഴയിലും ശക്തമായ കാറ്റിലും കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമല്‍ ഭാഗത്ത് ഏക്കര്‍കണക്കിന് പ്രദേശങ്ങളിലെ വാഴ, കപ്പ, വിളവെടുപ്പിന് പാകമായ പച്ചക്കറികള്‍, റബര്‍ തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിച്ചത് മൂലം ചെറുകിട കര്‍ഷകര്‍ക്ക് സംഭവിച്ച ഭീമമായ നഷ്ടത്തിന് അര്‍ഹമായ നഷ്ട പരിഹാരം ഉറപ്പാക്കാന്‍ വേണ്ട നടപടി സ്വീകരിച്ചതായി കാരാട്ട് എംഎല്‍എ അറിയിച്ചു.
വിഷയത്തിന്റെ ഗൗരവം സംസ്ഥാന കൃഷി മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് അടിയന്തരമായി തയ്യാറാക്കാന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കോവിഡ് 19 ന്റെപശ്ചാത്തലത്തില്‍ ലോക്ക്ഡൗണില്‍ പ്രതിസന്ധിയിലായ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയാണ് ഇതെന്നും എംഎല്‍എ പറഞ്ഞു. കൃഷി നാശം സംഭവിച്ച സ്ഥലം എംഎല്‍എ സന്ദര്‍ശിച്ചു. പി.കെ. ദിനേശന്, കെ.വി.സെബാസ്റ്റ്യന്‍, തുടങ്ങിയവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു