Trending

കോഴിക്കോട് രണ്ട് പേ‍ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് നിരീക്ഷണ കാലവധിക്ക് ശേഷം

കോഴിക്കോട്: കൊവിഡ് വ്യാപനം സംബന്ധിച്ച്‌ നിലവിലുള്ള നിഗമനങ്ങളെ അട്ടിമറിച്ച്‌ കൊണ്ടാണ് കോഴിക്കോട് ജില്ലയില്‍ വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ രണ്ട് പേര്‍ക്കാണ് കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ രണ്ട് പേരും കോഴിക്കോട് വടകരയ്ക്ക് അടുത്ത് എടച്ചേരി സ്വദേശികളാണ്. ഇവരുടെ മൂന്ന് ബന്ധുകള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതാണ്.



ഇന്നലെയും മിനിഞ്ഞാന്നുമായി കൊവിഡ് സ്ഥിരീകരിച്ച ഈ കുടുംബത്തിലെ രണ്ട് പേരും വിദേശത്തു നിന്നും വന്നവരാണ് എന്നാല്‍ ഇവരുടെ രണ്ട് പേരുടേയും നിരീക്ഷണ കാലപരിധി കഴിഞ്ഞതാണ് എന്നാണ് പുറത്തു വരുന്ന വിവരം. എടച്ചേരി സ്വദേശിയായ 39-കാരന് നാട്ടിലെത്തി 29-ാം ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് നിരീക്ഷണ കാലവധിക്ക് ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യത്തെ സംഭവമാണിത്.ഇയാളുടെ സഹോദരന് കൊവിഡ് സ്ഥിരീകരിച്ചത് 27-ാം ദിവസമാണ്. 


ആദ്യഘട്ടത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍്റെ ഭാഗമായി 14 ദിവസമാണ് നിരീക്ഷണ കാലയളവായി അധികൃതര്‍ നിര്‍ദേശിച്ചിരുന്നത്. പിന്നീട് ഹൈ റിസ്ക് ഏരിയയില്‍ നിന്നും വന്നവര്‍ക്ക് ഇത് 28 ദിവസമാക്കി ഉയര്‍ത്തി. കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട പന്തളം സ്വദേശിയായ പെണ്കുട്ടിക്കും 14 ദിവസം കഴിഞ്ഞ ശേഷമാണ് രോഗം സ്ഥീരികരിച്ചത്. എന്നാല്‍ 28 ദിവസം കഴിഞ്ഞ് രോഗം സ്ഥിരീകരിച്ചതിനെ അസ്വാഭാവികമായാണ് ആരോഗ്യവകുപ്പും കാണുന്നത്.


എടച്ചേരിയിലെ കുടുംബത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് യുവാക്കളുടെ പിതാവിനാണ്. ഇദ്ദേഹം സ്വദേശം വിട്ടു പുറത്തേക്ക് പോയിട്ടില്ല. കടുത്ത ന്യൂമോണിയ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ഇയാള്‍ക്ക് രണ്ടാമത്തെ തവണ നടത്തിയ പരിശോധനയിലാണ് ഈ മാസമാദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹത്തിന്‍്റെ കുടുംബാംഗങ്ങളെയെല്ലാം ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു.
Previous Post Next Post
3/TECH/col-right