Trending

മടക്കം പ്രതീക്ഷിച്ച് പ്രവാസികള്‍; ഇന്ത്യയുടെ തീരുമാനം കാത്ത് യു.എ.ഇ

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ തിരിച്ചു കൊണ്ടു പോകുന്ന കാര്യത്തിൽ ഇന്ത്യയുടെ തീരുമാനം കാത്ത് യു.എ.ഇ. യു.എ.ഇ മുന്നറിയിപ്പിനെ തുടർന്ന് ഇരുപതോളം രാജ്യങ്ങളാണ് അവരവരുടെ പൗരൻമാരെ ഒഴിപ്പിക്കുന്നത്.എന്നാൽ ലോക്ഡൗൺ തീരാതെ നടപടി ഉണ്ടാകില്ലെന്ന സൂചനയാണ് ഇന്ത്യ നൽകുന്നത്.




കോവിഡ് രോഗലക്ഷണമില്ലാത്ത, സ്വമേധയാ മടങ്ങാൻ ആഗ്രഹിക്കുന്നവരെ മാത്രം കൊണ്ടു പോയാൽ മതിയെന്ന് യു.എ.ഇ വ്യക്തിമാക്കിയിട്ടും ഇന്ത്യ മൗനം തുടരുകയാണ്.എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ എന്നിവക്കു പുറമെ ഷാർജ കേന്ദ്രമായ എയർ അറേബ്യയും മടങ്ങുന്ന ഇന്ത്യക്കാർക്കായി ഷെഡ്യൂൾഡ് വിമാന സർവീസ് നടത്താൻ ഒരുങ്ങി നിൽപ്പാണ്.

മെയ് മൂന്നു വരെ ലോക്ഡൗൺ നീട്ടിയിരിക്കെ, അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്ത്യ എന്ന് പുനരാരംഭിക്കുമെന്ന കാര്യം വ്യക്തമല്ല.പ്രവാസികളെ തിരിച്ചു കൊണ്ടു വരുന്ന കാര്യത്തിൽ സുപ്രീം കോടതി പരാമർശം മറയാക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്.

നാട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് വിസാ കാലാവധി തീർന്നവരും തൊഴിൽ നഷ്ടപ്പെട്ടവരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് നിത്യവും ഇന്ത്യൻ എംബസിയെയും കോൺസുലേറ്റിനെയും സമീപിക്കുന്നത്. എന്നാൽ യു.എ.ഇയുടെ നിർദേശങ്ങൾ പാലിച്ച് ഇവിെട തന്നെ തുടരാനാണ് അംബാസഡർ പവൻ കപൂറിൻെറ നിർദേശം.
Previous Post Next Post
3/TECH/col-right