എളേറ്റിൽ ഓൺലൈൻ - ലോക്ക് ഡൗൺ ടാലന്റ് ഷോ
Cont: 02
കവിത : നിസ്മ മറിയം
MJHSS എളേറ്റിൽ
Std : 10
ഒരു കൈ അകലെ
------------------------------
വരുംഒരു നല്ലനാളെ ,
മഴ നനയാതെ ഒരു കുടക്കീഴിൽ
നമുക്ക് നടന്നു നീങ്ങണം
കടവിലെ തോണിയിൽ
കിന്നാരവുമായി
അക്കരെ ഇക്കരെ
തുഴഞ്ഞു പോവണം
ചോറ്റുപാത്രത്തിൽ
കയ്യിട്ടുവാരണം
ഒത്തുചേർന്നു കലപില കൂട്ടണം
കല്യാണത്തിനു
പന്തല്കെട്ടണം
ഉച്ചയ്ക്കാവോളം
ബിരിയാണി - വെട്ടണം
ഒരു നല്ലനാളെ വരുന്നതിൻ മുൻപായി
ഏറെ കരുതുക കൂട്ടുകാരെ,
കൈകൾ- കോർത്തേറെനാൾ
വീണ്ടും നടക്കുവാൻ
ഒരു കൈ അകലെ
നടന്നു നോക്കാം
തോളോടുതോൾ-
ചേർന്ന്
പാടി നടക്കുവാൻ
ഒറ്റയൊറ്റയ്ക്കായ്
ഇരുന്നു നോക്കാം
ജാലക- ചില്ലിലൂടാകാശവും
നോക്കി
ആധി ഇല്ലാതെ
കഴിച്ച് കൂട്ടാം
കൂടെയിരിക്കുവാൻ
നേരമാകും വരെ
കൂട്ടിരിയ്ക്കാം
ഒരു കൈ അകലെ
Tags:
ELETTIL NEWS