ജനങ്ങളുടെ ത്യാഗം കൊണ്ട് രാജ്യം കൊറോണയുടെ ദുരിതത്തില്‍ നിന്ന് കരകയറുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു.
1. മുതിര്‍ന്നവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുക
2. പാവപ്പെട്ടവരെ കണ്ടെത്തി സഹായിക്കുക
3. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക
4. ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
5. ജീവനക്കാരെ പിരിച്ചുവിടരുത്
6. ആരോഗ്യപ്രവര്‍ത്തകരെ ബഹുമാനിക്കുക
7. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുക
രാജ്യത്ത് മെയ് 3 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ഹോട്ട് സ്പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന് ശേഷം പ്രഖ്യാപിക്കും. വിശദമായ മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ജനങ്ങള്‍ ദുരിതം സഹിച്ചും രാജ്യത്തെ സഹായിച്ചു. ചിലര്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടി. ചിലര്‍ക്ക് സഞ്ചാരത്തിന് പ്രശ്നമുണ്ടായി. പക്ഷേ ജനങ്ങള്‍ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിക്കുന്നു. ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് ബാധയുണ്ടാകുന്നതിന് മുന്‍പ് തന്നെ വിദേശത്ത് നിന്നെത്തുന്നവരെ വിമാനത്താവളത്തില്‍ പരിശോധന ആരംഭിച്ചു. കേവലം 500 രോഗബാധിതരായപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും വലിയ ലോക് ഡൌണ്‍ ഇന്ത്യയില്‍ നടത്തി. മുന്‍പ് ഇന്ത്യക്കൊപ്പം രോഗബാധയുണ്ടായിരുന്ന രാജ്യങ്ങളില്‍ ഇന്ന് 30 ഇരട്ടി വരെ രോഗബാധിതരുണ്ട്. അവിടെയൊക്കെ മരണനിരക്കും കൂടുതലാണ്. ഇന്ത്യ സ്വീകരിച്ച സമീപനവും പെട്ടെന്നെടുത്ത തീരുമാനങ്ങളുമാണ് സഹായകരമായതെന്ന് മോദി പറഞ്ഞു.

ലോക്ക്ഡൌണ്‍ നീട്ടിയത് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കാതെ
രാജ്യം
നേരിടുന്ന പ്രതിസന്ധി നേരിടാന്‍ കാര്യമായ പദ്ധതികളൊന്നും
പ്രഖ്യാപിക്കാതെയാണ് ലോക്ക്ഡൌണ്‍ നീട്ടിയത്. ദിവസക്കൂലിക്കാരുടെയും
തൊഴിലാളികളുടെയും കര്‍ഷകരുടെയും കാര്യത്തില്‍ പോലും
നിര്‍ദേശങ്ങളൊന്നുമുണ്ടായില്ല. ഏപ്രില്‍ 20ന് പുതിയ
പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
ലോക്ക്ഡൌണ്‍ നീട്ടിയ മെയ് 3 വരെ പിടിച്ചു നില്‍ക്കാന്‍ സഹായിക്കുന്ന ആശ്വാസ പ്രഖ്യാപനങ്ങള്‍ സംസ്ഥാനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഒരു സഹായവും പ്രഖ്യാപിച്ചില്ല. ഉത്തരേന്ത്യയില്‍ കാര്‍ഷിക വിളവെടുപ്പു സീസണ്‍ ആരംഭിച്ചതിനാല്‍ കര്‍ഷകര്‍ക്ക് വേണ്ടി ചില പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്ന പ്രതീക്ഷയും തെറ്റി.
ദിവസക്കൂലിക്കാരായ ജനങ്ങളുടെ സാമ്പത്തിക ഞെരുക്കം ഇല്ലാതാക്കാനുള്ള പുതിയ നീക്കങ്ങളെ കുറിച്ച സൂചനയും പ്രസംഗത്തില്‍ ഉണ്ടായില്ല. തൊഴില്‍ നഷ്ടത്തെ കുറിച്ച ആശങ്ക പരിഹരിക്കാനും തൊഴില്‍ദാതാക്കള്‍ക്ക് സഹായം നല്‍കാനും പദ്ധതികളില്ല. പ്രവാസികളുടെ ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല. ഒരാഴ്ചക്കിടെ സംസ്ഥാനങ്ങളില്‍ പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടായില്ലെങ്കില്‍ മാത്രമാണ് ഇനി ഇളവുകള്‍ അനുവദിക്കുക.
കാര്‍ഷിക, നിര്‍മ്മാണ തൊഴിലാളികള്‍ക്കും ചെറുകിട, കുടില്‍ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സഞ്ചാര നിയന്ത്രണത്തില്‍ ഇളവ് നല്‍കിയേക്കും. എന്നാല്‍ സ്വന്തം സംസ്ഥാനങ്ങള്‍ക്ക് പുറത്ത് താമസിക്കുന്നവര്‍ക്ക് യാത്രാ ഇളവുകള്‍ ബാധകമാവാനിടയില്ല.
കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനായി കേന്ദ്ര
സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് നന്ദി
പറയാനുമായിരുന്നു പ്രസംഗത്തിന്‍റെ ആദ്യ 12 മിനുറ്റ് അദ്ദേഹം
ഉപയോഗപ്പെടുത്തിയത്. ബോളിവുഡ് ചിത്രങ്ങളിലേതുപോലെ ആദ്യ 80 ശതമാനത്തിലും
കാര്യമായി ഒന്നുംതന്നെ സംഭവിച്ചില്ല എന്നായിരുന്നു അതിനെ ഒരു സോഷ്യല്‍
മീഡിയ ഉപയോക്താവ് വിമര്‍ശിച്ചത്. ‘സ്കിപ് ഇന്‍ട്രോ’ സ്വിച്ചുമായി പ്രസംഗം വന്നിരുന്നെങ്കില്‍ നന്നാവുമായിരുന്നെന്ന് മറ്റൊരാള്‍.
ലോക്ക്ഡൌണ്‍ നീട്ടിയ മെയ് 3 വരെ പിടിച്ചു നില്‍ക്കാന്‍ സഹായിക്കുന്ന ആശ്വാസ പ്രഖ്യാപനങ്ങള്‍ സംസ്ഥാനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഒരു സഹായവും പ്രഖ്യാപിച്ചില്ല. ഉത്തരേന്ത്യയില്‍ കാര്‍ഷിക വിളവെടുപ്പു സീസണ്‍ ആരംഭിച്ചതിനാല്‍ കര്‍ഷകര്‍ക്ക് വേണ്ടി ചില പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്ന പ്രതീക്ഷയും തെറ്റി.
ദിവസക്കൂലിക്കാരായ ജനങ്ങളുടെ സാമ്പത്തിക ഞെരുക്കം ഇല്ലാതാക്കാനുള്ള പുതിയ നീക്കങ്ങളെ കുറിച്ച സൂചനയും പ്രസംഗത്തില്‍ ഉണ്ടായില്ല. തൊഴില്‍ നഷ്ടത്തെ കുറിച്ച ആശങ്ക പരിഹരിക്കാനും തൊഴില്‍ദാതാക്കള്‍ക്ക് സഹായം നല്‍കാനും പദ്ധതികളില്ല. പ്രവാസികളുടെ ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല. ഒരാഴ്ചക്കിടെ സംസ്ഥാനങ്ങളില്‍ പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടായില്ലെങ്കില്‍ മാത്രമാണ് ഇനി ഇളവുകള്‍ അനുവദിക്കുക.
കാര്‍ഷിക, നിര്‍മ്മാണ തൊഴിലാളികള്‍ക്കും ചെറുകിട, കുടില്‍ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സഞ്ചാര നിയന്ത്രണത്തില്‍ ഇളവ് നല്‍കിയേക്കും. എന്നാല്‍ സ്വന്തം സംസ്ഥാനങ്ങള്‍ക്ക് പുറത്ത് താമസിക്കുന്നവര്‍ക്ക് യാത്രാ ഇളവുകള്‍ ബാധകമാവാനിടയില്ല.
‘എന്ത്, അപ്പോള്‍ ഇത്തവണ പുതിയ ടാസ്കുകളൊന്നും ഇല്ലേ?’; മോദിയുടെ അഭിസംബോധനയെ ട്രോളി സോഷ്യല്‍ മീഡിയ
രാജ്യത്ത്
ലോക്ക് ഡൌണ്‍ കാലഘട്ടം മെയ് മൂന്ന് വരെ നീട്ടിയെന്ന് പ്രധാനമന്ത്രി
നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ലോക്ക് ഡൌണ്‍ നീട്ടുമെന്നത് നേരത്തെ
പ്രതീക്ഷിച്ചിരുന്നെങ്കിലും സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍
പ്രതീക്ഷിച്ചിരുന്ന മറ്റൊരു സംഭവം പ്രധാനമന്ത്രി ആഹ്വാനം ചെയ്തില്ല.
കഴിഞ്ഞ രണ്ട് തവണയും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും ഓരോ ടാസ്കുകളും രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു.
ആദ്യം ബാല്‍ക്കണികളിലും വീട്ടുമുറ്റത്തും നിന്ന് കൈകള്‍ കൊട്ടാന്‍ ആയിരുന്നെങ്കില്‍ രണ്ടാം തവണ ദീപങ്ങള്‍ തെളിയിക്കാനായിരുന്നു. ഇത്തവണ അത് ഇല്ലാത്തതായിരുന്നു ട്രോളന്മാരെ നിരാശരാക്കിയത്. പക്ഷെ, പ്രധാന പ്രഖ്യാപനങ്ങളൊന്നും തന്നെ ഇല്ലാതിരുന്നതിനാല്‍ പലരും പല തരത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ട്രോളിയും അസംതൃപ്തി രേഘപ്പെടുത്തിയും സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നു.

കാര്യങ്ങള്‍
പറയുന്നതിന് മുമ്പായി പ്രധാനമന്ത്രി കൊണ്ടുവരുന്ന ആകാംഷ എങ്ങനെ അദ്ദേഹം
മറ്റുള്ളവരിലേക്ക് എത്തിക്കുന്നു എന്നതിനെക്കുറിച്ച് ടിവി ഷോ അവതാരകര്‍
പഠിക്കണമെന്നും അത് ഉപയോഗപ്പെടുത്തണമെന്നും കൊമേഡിയന്‍ സലോണി ഗൌര്‍
പറഞ്ഞു. ചിലര്‍ ആരോഗ്യ സേതു ആപ്പ് ഡൌണ്‍ലോഡ് ചെയ്യാനുള്ള ആഹ്വാനമായി
പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കണ്ടു.
ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുകയാണ്
എളുപ്പം, സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും പാവങ്ങളുടെ
ക്ഷേമത്തെക്കുറിച്ചും പറയുന്നതാണ് കഷ്ടമെന്നും മറ്റൊരു വ്യക്തി
ചൂണ്ടിക്കാട്ടുന്നു.
Tags:
INDIA