Trending

കേരളത്തിൽ ഇന്നലെ 3 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മൂന്നു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ ജില്ലയിൽ രണ്ടു പേർക്കും പാലക്കാട്ട് ഒരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതിൽ ഒരാൾ വിദേശത്തു നിന്നു വന്നതാണ്. 19 പേർക്ക് പരിശോധനാഫലം നെഗറ്റീവായി.



രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർക്ക് സമ്പർക്കത്തിൽ നിന്നാണ് രോഗം പകർന്നത്. ഇതുവരെ 378 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 178 പേർ നിലവിൽ ചികിത്സയിലാണ്. 112,173 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.

ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനു വേണ്ടിയാകട്ടെയെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്ന സംഭാവനയായി വിഷുക്കൈനീട്ടം മാറ്റാൻ എല്ലാവരും, പ്രത്യേകിച്ച് കുട്ടികൾ തയ്യാറാവണം എന്നഭ്യർത്ഥിക്കുന്നു. 


ഏപ്രിൽ മാസത്തിൽ റമസാൻ മാസവും ആരംഭിക്കുകയാണ്.സക്കാത്തിന്റെ ഘട്ടം കൂടിയാണത് സക്കാത്തിനെയും ഇപ്പോഴത്തെ പ്രതിസന്ധി അകറ്റാനുള്ള ഉപാധിയാക്കി മാറ്റണം. നാടിന്റെ വിഷമസ്ഥിതി മാറ്റാനുള്ള കടമ എല്ലാവരും നിർവഹിക്കണം. മുഖ്യമന്ത്രി പറഞ്ഞു.
Previous Post Next Post
3/TECH/col-right