കൊടുവള്ളി:കൊടുവള്ളിയിലെ വ്യാപാരിയുടെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടുകെട്ടാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം.

ഏപ്രില്‍  രണ്ടിന് സിവില്‍  സപ്ലൈസ് വകുപ്പും വിജിലന്‍സും വ്യാപാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 21 ക്വിന്റലിലധികം ഭക്ഷ്യവസ്തുക്കള്‍  പിടിച്ചെടുത്തത്. 


ഭക്ഷ്യവസ്തുക്കള്‍ ആളുകള്‍ക്ക് സൗജന്യകിറ്റ് വിതരണത്തിനായി സൂക്ഷിച്ചതാണെന്ന ഉടമയുടെ വാദം അംഗീകരിച്ചില്ല. 

കണ്ടുകെട്ടിയ സാധനങ്ങള്‍ കൊടുവള്ളി സപ്ലൈകോ ഡിപ്പോ വഴി വില്പന നടത്തി തുക സര്‍ക്കാരിലേക്ക് അടക്കാനാണ് ഉത്തരവിലെ നിര്‍ദ്ദേശം.