Trending

ആവിലോറ ഉരുളിക്കുന്ന് മഹല്ല് യൂത്ത് വിങ് ഭക്ഷണ കിറ്റ് വിതരണം ചെയ്തു

കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗൺ നില നിൽക്കുന്നതിനാൽ ജനങ്ങൾ ആവിശ്യ സാധനകൾക്ക് ബുദ്ധിമുട്ടുന്ന അവസരത്തിൽ നാടിന് കൈത്താങ്ങായി മഹല്ല് യൂത്ത് വിങ്ങ്. 
കിഴക്കോത്ത് പഞ്ചായത്തിൽ ആവിലോറ ഉരുളിക്കുന്ന് മഹല്ല് കമ്മിറ്റിയുടെ കീഴിൽ മഹല്ല് യൂത്ത് വിങ്ങാണ് മഹല്ലിലെ ജനങ്ങൾക്ക് ജാതിമത വ്യെത്യാസമില്ലാതെ അത്താണിയായി മാറിയത്. മഹല്ലിലെ സുമനസ്സുകളിൽ നിന്ന് ശേകരിച്ച ഭക്ഷണ കിറ്റുകൾ മഹല്ല് ഭാരവാഹികളുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ ടി പി ഇബ്രാഹിമിന് കൈമാറി. RRT വളണ്ടിയേഴ്സിനെ ഉപയോഗപ്പെടുത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രദേശത്തെ 200 ഓളം കുടുംബങ്ങളിലേക്ക് കിറ്റുകൾ എത്തിക്കുന്നതാണ് പദ്ധതി. ഉരുളിക്കുന്ന് ജുമാ മസ്ജിദ് പരിസരത്ത് നടന്ന ലളിതമായ ചടങ്ങിൽ മഹല്ല് സെക്രെട്ടറി പി അബ്ദുറഹിമാൻ, യൂത്ത് വിങ്ങ് പ്രസിഡണ്ട് റഊഫ് സി കെ,കൺവീനർ സയ്യിദ് നസീർ തങ്ങൾ, കെ ടി അബ്ദുറഹിമാൻ ഹാജി, മൂഴിക്കൽ അബ്ദുറസാഖ്, പി കെ ഷാജഹാൻ മാസ്റ്റർ, എ കെ മുഹമ്മദലി യൂത്ത് വിങ്ങ് ഭാരവാഹികളായ സലാം കല്ലയിൽ, ഹാരിസ് പി കെ,ഷാഫി കെ കെ, ടി അബ്ദുറഹിമാൻ, സക്കീർ കെ ടി, സത്താർ പി എം തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right