Trending

യു.എ.ഇയിൽ ഒരു കോവിഡ് മരണംകൂടി; 240 പേർക്ക് രോഗം സ്ഥിരീകരിച്ചു

യു.എ.ഇയിൽ ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 51 കാരനായ ഏഷ്യൻ പൗരനാണ് ഇന്നലെ മരിച്ചത്.240 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1264 ആയി.

കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ഒന്‍പതായി. 12 പേർ കൂടി രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരുടെ മൊത്തം എണ്ണം 108 ആയി.
  
ഗള്‍ഫില്‍ കോവിഡ് ബാധിതര്‍ അയ്യായിരം കടന്നു

ഗള്‍ഫില്‍ കോവിഡ് വ്യാപനം തുടരുന്നു. യു.എ.ഇല്‍ ഇന്ന് ഒരാളും സൌദിയില്‍ നാല് പേരുമാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗള്‍ഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി.

ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നതോടെ അതീവ ജാഗ്രതയിലാണ് ഗൾഫ് രാജ്യങ്ങൾ. മലയാളികൾ ഉൾപ്പെടെ രോഗികളായ ഇന്ത്യക്കാരുടെ എണ്ണവും ഉയർന്നു.

പ്രവാസികൾക്ക് മടങ്ങാൻ അവസരം; എമിറേറ്റ്സ് വിമാനങ്ങൾ പറക്കും

യു.എ.ഇയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് നാട്ടിലെത്താൻ അവസരം. എമിറേറ്റ്സ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക സർവീസ് നടത്തും. താൽര്യമുള്ള ആളുകൾക്ക് രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള പ്രത്യേക സർവീസ് മാത്രമായിരിക്കുമിത്.

കോവി‍ഡ് പടർന്നതോടെ യു.എ.ഇയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ നിരവധിയാണ്. ഇത്തരം ആളുകൾക്ക് മാതൃ രാജ്യത്തേക്ക് മടങ്ങാനുള്ള അവസരമാണ് എമിറേറ്റ്സ് ഒരുക്കുന്നത്. ലോകത്തെ പതിനാല് നഗരങ്ങളിലെക്കാണ് എമിറേറ്റ്സ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്.
കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലേക്ക് പ്രത്യേക വിമാനങ്ങൾ ഉണ്ടാകും. ഈ മാസം ആറു മുതലാണ് പ്രത്യേക അനുമതി വാങ്ങിയുള്ള സർവീസുകൾ തുടങ്ങുക.ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 

ആളുകളെ ഒഴിപ്പിക്കുന്നതിന് എമിറേറ്റ്സ് നേരത്തെ തന്നെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അനുമതി തേടിയിരുന്നു. ഇന്ത്യയുടെ അനുമതി ഇക്കാര്യത്തിൽ ലഭിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഈ നടപടി. വിദേശവിമാന കമ്പനികൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് തുടരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

ഏതായാലും യു.‌എ.ഇയിൽ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് ആഹ്ലാദം പകരുന്ന വാർത്തയാണിത്. എയർ അറേബ്യയും പ്രത്യേക സർവീസ് നടത്താൻ നീക്കമാരംഭിച്ചതായി റിപ്പോർട്ടുണ്ട്. നാട്ടിൽ നിന്നുള്ളവർക്ക് യു.എ.ഇയിേലക്ക് വരാൻ തൽക്കാലം അനുമതിയില്ല. കോവിഡ് നിയന്ത്രണ വിധേയമായ ശേഷമേ പഴയ നിലയിൽ വിമാന സർവീസുകൾ പുനരാരംഭിക്കുകയുള്ളൂ.
Previous Post Next Post
3/TECH/col-right