Trending

കൊറോണ കാലത്തെ സ്നേഹ സ്പർശം, ചായയുമായി നാസർ കൂട്ടായ്മ

 
താമരശ്ശേരി: ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ കാണുന്ന പതിവ് കാഴ്ചയാണ് നാസർ കൂട്ടായ്മയുടെ ചായ വിതരണം.
 കൈരളി നാസർ കൂട്ടായ്മ പ്രവർത്തകർ എല്ലാ ദിവസവും  താമരശ്ശേരി മുതൽ ലക്കിടി വരെ ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും, ആരോഗ്യ പ്രവർത്തകർക്കും, സന്നദ്ധ പ്രവർത്തകർക്കും, റോഡരികിലെ അവശർക്കും, ആമ്പുലൻസ് ഡ്രൈവർമാർക്കും വഴിയിൽ കുടുങ്ങി കിടക്കുന്ന മറ്റ് ഡ്രൈവർമാർക്കുമാണ്  ചായ വിതരണം നടത്തുന്നത്. വൈകുന്നേരം ചായയും, രാത്രിയിൽ കാവയുമാണ് വിതരണം ചെയ്യുന്നത്. ലോക്ക് ഡൗൺ ആരംഭിച്ച ദിനം മുതൽ തുടങ്ങിയ സേവനം അവസാനിക്കുന്നതുവരെ തുടരും.ഓട്ടോറിക്ഷയിലാണ് വിതരണത്തിനുള്ള ചായയുമായി പോകുന്നത്. ഹോട്ടലുകൾ തുറക്കാത്തതിനാൽ ചായ പോലും ലഭിക്കാത്ത അവസരത്തിൽ റോഡിൽ ജോലി നോക്കുന്ന വർക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് കൂട്ടായ്മയുടെ പ്രവർത്തനം.

Previous Post Next Post
3/TECH/col-right