താമരശ്ശേരി : താമരശ്ശേരി ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്വ വിവരത്തെ തുടർന്ന് മുത്തപ്പൻ പുഴ-കണിയാട് വനഭാഗത്ത് നടത്തിയ പരിശോധനയിൽ പാറക്കെട്ടുകളിൽ ഒളിപ്പിച്ചുവെച്ച 60 ലിറ്റർ വാഷ് കണ്ടെത്തി. വാഷുകൾ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നശിപ്പിച്ചു. 

ഫോട്ടോ:മജീദ് താമരശ്ശേരി 24x7
താമരശ്ശേരി റേഞ്ച് ഓഫിസർ സുധീർ നെരോത്ത്, ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരായ സി.ആനന്ദ് രാജ്, ഒ.ശ്വേത പ്രസാദ്, ടി.ബിനോയ്, ഡ്രൈവർ പി.ജിതേഷ്, വാച്ചർമാരായ ബിനീഷ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. അന്വേഷണം നടന്നു വരുന്നതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.