താമരശ്ശേരി: നിത്യോപയോഗ സാധനങ്ങൾക്ക് ദിവസംതോറും ലഭ്യത കുറവ് കാരണം പ്രതിസന്ധികൾ നേരിടുമ്പോൾ  കോരങ്ങാട് കേളി അസീസ് (പി.സി. മുക്ക് - മാളിയേക്കൽ) സ്വന്തം കൃഷിയിടത്തിൽ ഉണ്ടാക്കിയ പച്ചക്കറികൾ നരിക്കുനിയിൽ പ്രവർത്തിക്കുന്ന അത്താണി അഭയ കേന്ദ്രത്തിന് നൽകിയത്.


വാര്‍ധക്യത്തിന്റെ അവശതകള്‍ അനാഥമാക്കിയ കൂറേ മനുഷ്യ ജീവിതങ്ങളുടെ അഭയകേന്ദ്രമാണ് ‘അത്താണി’. അപകടത്തില്‍ ശാരീരികമായി തകര്‍ന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെ ചലനമറ്റുപോയവര്‍, പ്രായമായപ്പോള്‍ വീട്ടുകാര്‍ വഴിയില്‍ ഇറക്കി വിട്ടവര്‍, ആരുമില്ലാതെ ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ടവർ അടക്കം നാൽപതോളം അന്തേവാസികൾ  അഭയകേന്ദ്രത്തിൽ ഉണ്ട്.

പച്ചക്കറി ഉൾപ്പെടെ  ലഭ്യതക്കുറവ് കൊണ്ട് ഇത്തരം അഭയകേന്ദ്രങ്ങൾ ഏറെ ബുദ്ധിമുട്ടിൽ ആകുമെന്നാണ്  നിഗമനം