രാജ്യത്ത് ഏപ്രില്‍ 14വരെ 'ലോക്ഡൗണ്‍' പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏപ്രില്‍ ആദ്യവാരം നടത്താനിരുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷയും,മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ(നീറ്റ്)യും മാറ്റി. രണ്ട് പരീക്ഷകളും മെയ് അവസാനവാരം നടക്കുമെന്ന് കേന്ദ്ര മനുഷ്യവിഭവശേഷി വികസന മന്ത്രാലയം സൂചിപ്പിച്ചു. അഡ്മിറ്റ് കാര്‍ഡുകള്‍ ഏപ്രില്‍ 15നുശേഷം വിതരണം ചെയ്യും.
പരീക്ഷ എഴുതാനായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ഈ അസൗകര്യം പരിഗണിച്ചാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നും കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പു മന്ത്രി രമേഷ് പൊഖ്രിയാല്‍ ട്വിറ്ററില്‍ അറിയിച്ചു.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. മേയ് അവസാന വാരം പരീക്ഷ നടത്താന്‍ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. വിശദവിവരങ്ങള്‍ പിന്നീടറിയിക്കും. 'നീറ്റി'ന് 15 ലക്ഷം വിദ്യാര്‍ഥികളാണ് അപേക്ഷിച്ചത്, ജെ.ഇ.ഇക്ക് ആറുലക്ഷവും.

Tags:
CAREER